ഗവർണറുടെ ക്രിസ്മസ് വിരുന്ന്, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും ചടങ്ങിൽ പങ്കെടുത്തു. വിവിധ മതമേലധ്യക്ഷന്മാർ, സാമുദായിക നേതാക്കള്‍ എന്നിവർ വിരുന്നിൽ പങ്കെടുത്തു. ഗവർണറും സർക്കാരുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തിരുന്നില്ല.

മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400 പേർക്കായിരുന്നു ക്ഷണം. വിരുന്നിനായി അഞ്ച് ലക്ഷം രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. നവംബർ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽനിന്നു സർക്കാരിന് കത്തു നൽകിയതിനു പിന്നാലെ ഡിസംബർ 13നാണ് തുക അനുവദിച്ചത്. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നത്.

അതേസമയം കേരള സര്‍വകലാശാലയിൽ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സെനറ്റ് കാമ്പസിലെ സെനറ്റ് ഹാളിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കാമ്പസിൻ്റെ ഗേറ്റുകൾ ബലമായി തുറന്ന് പോലീസിൻ്റെ സുരക്ഷാ വലയം ഭേദിച്ചായിരുന്നു സെമിനാർ ഹാളിനു പുറത്തേക്ക് പ്രവർത്തകർ എത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, എവിനാൾ, ജയകൃഷ്‌ണൻ, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടെ നൂറിലധികം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കേരളത്തിലെ സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ഖാൻ ശ്രമിച്ചുവെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ ആരോപിച്ചു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിലും നേതാക്കൾ ഗവർണറെ വിമർശിച്ചു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായും ഇടതുപക്ഷ സംഘടനകളുമായും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ സർവ്വകലാശാല സന്ദർശനം എന്നതും ശ്രദ്ധേയമായിരുന്നു.

ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്, മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമലയിൽ ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ...

പി കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി, തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ...

നരേന്ദ്ര മോദി കുവൈത്തിലേക്ക്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത് 43 വർഷങ്ങൾക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് കുവൈറ്റിൽ ആചാരപരമായ സ്വീകരണം നൽകും. സെപ്തംബറിൽ കുവൈറ്റ്...

സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തി, ഫോൺ സംഭാഷണം പുറത്ത്

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജിയാണ് ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തിയത്. സിപിഎം മുൻ കട്ടപ്പന...

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോൾ നൽകുന്ന ചികിത്സകളോട് നേരിയ രീതിയിൽ എം.ടി പോസിറ്റീവായി പ്രതികരിക്കുന്നുണ്ട്...

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി, രണ്ട് മരണം, 68 പേർക്ക് പരിക്ക്

ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാദേശിക സമയം വെള്ളിയാഴ്ച...

ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽ ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ്‌ എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ്...

‘സുവർണ ചകോരം’ പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’ നേടി. 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ...