ലോക കാലാവസ്ഥാ ആക്ഷൻ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തി

ലോക കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തി. യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ആഗോള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും കാലാവസ്ഥാ നടപടികൾ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളിൽ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ദുബായിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ഊഷ്മളമായ സ്വീകരണം തന്നെ വളരെയധികം സന്തോഷവാനാക്കിയതായും പ്രധാനമന്ത്രി മോദി ട്വീറ്റിൽ പറഞ്ഞു.

“COP-28 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ദുബായിൽ വിമാനമിറങ്ങിയത്. മികച്ച ഒരു ലോകം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയുടെ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയാണ്”-നരേന്ദ്രമോദി എക്സിൽ കുറിച്ചു. യുഎഇയിൽ നടക്കുന്ന വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനെ പ്രധാനമന്ത്രി മോദി ഇന്ന് അഭിസംബോധന ചെയ്യും. COP28 ഉച്ചകോടിയുടെ ഭാഗമായി അഞ്ച് പരിപാടികളിൽ പ്രധാനമന്ത്രി മോദി സംസാരിക്കും. ഇന്ത്യയിൽ നടന്ന ജി 20 പ്രസിഡൻസിയിൽ കാലാവസ്ഥാ പ്രവർത്തനത്തിന് മുൻഗണന നൽകിയിരുന്നു. “നമ്മുടെ നാഗരിക ധാർമ്മികതയ്ക്ക് അനുസൃതമായി, സാമൂഹികവും സാമ്പത്തികവുമായ വികസനം പിന്തുടരുമ്പോഴും കാലാവസ്ഥാ പ്രവർത്തനത്തിന് ഇന്ത്യ എപ്പോഴും ഊന്നൽ നൽകിയിട്ടുണ്ട്,” മോദി കൂട്ടിച്ചേർത്തു.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന രാഷ്ട്രത്തലവൻമാരുമായും സർക്കാർ തലവൻമാരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയേക്കും. യുകെ പ്രധാനമന്ത്രി ഋഷി സുനക്ക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരടക്കമുള്ള നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

COP28 ന്റെ ഉയർന്ന തലത്തിലുള്ള വിഭാഗമാണ് ലോക കാലാവസ്ഥാ ആക്ഷൻ ഉച്ചകോടി. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ലോക കാലാവസ്ഥാ ആക്ഷൻ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. മറ്റ് മൂന്ന് ഉന്നതതല പരിപാടികളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് യുഎഇയുടെ അധ്യക്ഷതയിൽ COP28 നടക്കുന്നത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...