സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാൾ മലയാളി, വേദനയായി നെവിൻ

ഡൽഹി രാജേന്ദ്ര നഗറിലെ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാൾ മലയാളി. എറണാകുളം സ്വദേശിയായ നെവിൻ ഡാൽവിൻ ആണ് മരിച്ചത്. ഡൽഹി രാജേന്ദ്ര നഗറിലെ റാവൂസ് എന്ന ഐഎഎസ് പരിശീലന കേന്ദ്രത്തിലാണ് നെവിൻ പഠിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ത്ഥിയാണ് നെവിൻ.

മകൻ നവീനിന്റെ വിയോഗ വാർത്ത കേട്ടതിന് പിന്നാലെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളും. റിട്ട. ഡിവൈഎസ്പിയായ നെവിന്റെ അച്ഛൻ ഡാൽവിൻ സുരേഷും അമ്മ ലാൻസലോട്ടും കാലടി സർവകലാശാലയിൽ പ്രൊഫസറാണ്. നെവിന് ഒരു സഹോദരിയുണ്ട്. എറണാകുളം കാലടി സ്വദേശികളാണ് ഇവർ. രാവിലെ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയപ്പോഴാണ് മാതാപിതാക്കൾ മരണവിവരം അറിയുന്നത്.

അതേസമയം മരിച്ച മറ്റ് രണ്ടുപേർ പെൺകുട്ടികളാണ്. തെലങ്കാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ശ്രിയ, താനിയ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ സ്ഥിതി ചെയ്യുന്ന ലൈബ്രറിയിലായിരുന്നു മൂന്നുപേരും അപകടം നടക്കുന്ന സമയത്ത്. ഇവിടേക്ക് വളരെപ്പെട്ടെന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു.

വേഗത്തിൽ‌ ബേസ്മെന്റിന്റെ പടികൾ കയറിയവർക്കും നേരത്തേ തന്നെ പടികളിൽ നിൽക്കുയായിരുന്നവർക്കുമാണ് രക്ഷപ്പെടാൻ സാധിച്ചത്. അതേസമയം ബേസ്‌മെൻ്റുകളിൽ നിന്ന് പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ഞായറാഴ്ച ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കനത്ത പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിയ എഎപി എംപി സ്വാതി മലിവാളിനു നേരെ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി.ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളക്കെട്ട് ഉണ്ടായതാണ് അപകടകാരണം. ഇവിടെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന മൂന്നു വിദ്യാർഥികളാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ ദുരന്ത നിവാരണ സേനയാണ് കുടുങ്ങിക്കിടന്ന മറ്റു വിദ്യാർഥികളെ രക്ഷപ്പെടുത്തിയത്.

മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലെ ലൈബ്രറിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. സംഭവത്തിൽ സ്ഥാപന ഉടമയേയും കോർഡിനേറ്ററേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അപകടത്തെ കുറിച്ച് മനസ്സിലാക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഫോറൻസിക് സംഘം സ്ഥലത്തുണ്ടെന്നും ഡി.സി.പി എം.ഹർഷവർദ്ധൻ പറഞ്ഞു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...