മഹാകുംഭമേളയുടെ തിരക്കിനോട് അനുബന്ധിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചതായി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ഡോ. അനില്‍ മിശ്ര അറിയിച്ചു. പുതിയ ക്രമീകരണം ഇന്ന് (തിങ്കള്‍) മുതല്‍ പ്രാബല്യത്തിലായി.
പുലര്‍ച്ചെ നാലിന് മംഗള ആരതി, തുടര്‍ന്ന് 4.15 മുതല്‍ ആറ് വരെ നട അടച്ചിരിക്കും. ആറിന് ശൃംഗാര്‍ ആരതിയോടെ തുറക്കും. 6.30 മുതല്‍ 11.50 വരെ ദര്‍ശനം ഉണ്ടായിരിക്കും, തുടര്‍ന്ന് 12 വരെ നട അടയ്‌ക്കും. 12 ന് ഭോഗ് ആരതി, 12 മുതല്‍ 12.30 വരെ ദര്‍ശനം, തുടര്‍ന്ന് ഒരു മണി വരെ നട അടയ്‌ക്കും. ഉച്ചയ്‌ക്ക് 1 മുതല്‍ 6.50 വരെ ദര്‍ശനം. തുടര്‍ന്ന് ഏഴ് മണി വരെ നട അടച്ചിരിക്കും.
ഏഴിന് സന്ധ്യാ ആരതി, തുടര്‍ന്ന് 9.45 വരെ ദര്‍ശനം. 9.45 മുതല്‍ 10 വരെ ശ്രീകോവില്‍ അടയ്‌ക്കും. രാത്രി 10ന് ശയന്‍ ആരതിക്ക് ശേഷം 10.15 ന് വീണ്ടും നടയ്‌ക്കും.