രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് കോൺഗ്രസ് എംപി ശശി തരൂരും മറ്റ് നേതാക്കളും പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.
എൻസിപി (എസ്പി) യുടെ സുപ്രിയ സുലെ, ജെഡിയു (യു) യുടെ സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, എസ്പിയുടെ രാജീവ് റായ്, കോൺഗ്രസ് നേതാവ് മനീഷ് തിവാരി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവരും നന്ദി പറഞ്ഞു.
“രാഷ്ട്രത്തെ സേവിക്കാനുള്ള അവസരത്തിന് ഞങ്ങൾ എല്ലാവരും നന്ദിയുള്ളവരാണ്, പ്രധാനമന്ത്രിജി ! ജയ് ഹിന്ദ്,” ഔദ്യോഗിക വസതിയിലെ സ്വീകരണത്തെക്കുറിച്ചുള്ള മോദിയുടെ പോസ്റ്റ് X-ൽ പങ്കുവെച്ചുകൊണ്ട് തരൂർ എഴുതി. അമേരിക്കയിലേക്കുള്ള പ്രതിനിധി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്.
‘അവർ ഇന്ത്യയുടെ ശബ്ദം മുന്നോട്ടുവച്ച രീതിയിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണം നൽകി.
‘രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി…’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ശശി തരൂരും സുപ്രിയ സുലെയും
