തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ ഇഡി കൊച്ചിയിൽ അറസ്റ്റ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അശോക് കുമാറിനെ ഇന്നാണ് കൊച്ചിയിൽ നിന്നും ഇഡി കസ്റ്റഡിയിൽ എടുത്തത്. മന്ത്രിയെ അന്വേഷിച്ച അതേ ഇഡി സംഘം തന്നെയാണ് ബാലാജിയുടെ സഹോദരനെയും അറസ്റ്റ് ചെയ്തത്. അന്വേഷണ ഏജൻസി അയച്ച പല സമൻസുകളും മന്ത്രിയുടെ സഹോദരൻ ഒഴിവാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കേരളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയും ബന്ധുക്കളും സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും നിരവധി റൗണ്ട് റെയ്ഡുകൾക്കും ശേഷം ഓഗസ്റ്റ് 10 ന് അശോകിന്റെ ഭാര്യ നിർമലയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ എംഎൽഎയ്‌ക്കെതിരെ 3000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. അതേസമയം കുറ്റപത്രത്തിൽ ഇതുവരെ സെന്തിൽ ബാലാജിയുടെ പേര് മാത്രമാണുള്ളത്. ശനിയാഴ്ച (ഓഗസ്റ്റ് 12) കേന്ദ്ര അന്വേഷണ ഏജൻസിയുടെ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം സെന്തിൽ ബാലാജിയെ ഓഗസ്റ്റ് 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് 7 ന്, സെന്തിൽ ബാലാജിയുടെ മോചനത്തിനായി സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു.

എഐഎഡിഎംകെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജൂൺ 14 നാണ് സെന്തിൽ ബാലാജി അറസ്റ്റിലായത്. ജോലി നൽകാമെന്ന് പറഞ്ഞ് വാങ്ങിയ കള്ളപ്പണം വെളുപ്പിക്കാൻ നടത്തിയ കേസിന്റെ അടിസ്ഥാനത്തിലാണ് സെന്തിൽ ബാലാജിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി

പറവൂരില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. അതിനോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കാണിച്ച് ചുമത്തിയ കുറ്റവും റദ്ദാക്കി....

അദാനിയെ അറസ്റ്റ് ചെയ്യണം, പ്രധാനമന്ത്രി സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി

അമേരിക്കയിലെ കൈക്കൂലി കേസിൽ കുറ്റാരോപിതനായ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെയും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു. ഗൗതം അദാനിയുടെ അഴിമതിയിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും അദ്ദേഹം...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

യുദ്ധക്കുറ്റം ചുമത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ​ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും...

മല്ലപ്പളളി പ്രസംഗം; മന്ത്രി സജി ചെറിയാന് തിരിച്ചടി, ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി, രാജിയില്ലെന്ന് സജി ചെറിയാന്‍

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു.അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായി,...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...