കലാപം തുടരുന്ന മണിപ്പൂരിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം എൻഡിഎയിൽ ശക്തമാവുന്നു. ചില എൻഡിഎ സഖ്യകക്ഷികൾ ഈയാവശ്യം ബിജെപിയെ അറിയിച്ചതായാണ് വിവരം. കലാപം അടിച്ചമർത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് നേരത്തേയും വിമർശനങ്ങളുയർന്നിരുന്നു. കൂടാതെ ക്രൈസ്തവരെ ആകർഷിക്കാനുള്ള നീക്കങ്ങളെ മണിപ്പൂർ കലാപം ബാധിച്ചു എന്ന് ബിജെപി വിലയിരുത്തി. എന്നാൽ തത്കാലം മുഖ്യമന്ത്രിയെ മാറ്റുന്ന തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്.