ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു

ബംഗ്ളാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസിന ഇന്ത്യയില്‍ തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ളാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിയ ഹസീന ബ്രിട്ടനിൽ അഭയം തേടാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്‍റെ നടപടികൾക്ക് യോഗത്തില്‍ പങ്കെടുത്തരാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു.

അതിനിടെ മുൻ ഭരണകക്ഷിയായ അവാമി ലീഗ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ച് പുതിയ ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു. 300-ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അടിച്ചമർത്തൽ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബംഗ്ലാദേശിൽ വൻ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടത് കഴിഞ്ഞ ദിവസമാണ്.

ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും ചർച്ച നടന്നു. ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേർ നിലവില്‍ ബംഗ്ളാദേശിലുണ്ട്. ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണെന്ന് സർക്കാർ യോഗത്തില്‍ അറിയിച്ചു. ബംഗ്ളാദേശ് സേനയുമായി സമ്പർക്കത്തിലാണ്. കലാപത്തിൽ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനാണ് ജയശങ്കർ ഈ ഉത്തരം നല്‍കിയത്. ആഭ്യന്ത്രമന്ത്രി അമിത് ഷാ പങ്കെടുത്തു. എന്നാൽ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല.

ക്വാട്ട സമ്പ്രദായത്തിനെതിരായ പ്രക്ഷോഭമായി ഒരു മാസത്തിലധികം മുമ്പ് ആരംഭിച്ച പ്രതിഷേധം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ അക്രമ സംഭവങ്ങളിലൊന്നായി വളർന്നു. 15 വർഷത്തിലേറെയായി രാജ്യം ഭരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിനെ പുറത്താക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

തിങ്കളാഴ്ച ബംഗ്ലാദേശിലെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധക്കാർ വസതിയിലെ മുറികൾ കൊള്ളയടിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തത്. ചിലർ പ്രധാനമന്ത്രിയുടെ വസതിയിലെ മുറിയിലെ കട്ടിലിൽ കിടന്നും വീഡിയോ എടുത്തു.
ഷെയ്ഖ് ഹസീന ഗവൺമെന്റിന്റെ പതനം ആഘോഷിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന അനേകം ആളുകൾ തെരുവിലേക്ക് ഒഴുകിയെത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭനിൽ വിജയം പ്രഖ്യാപിച്ച് ആയിരങ്ങൾ ഇരച്ചുകയറി.

സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ ഗണഭബന്റെ ഡ്രോയിംഗ് റൂമുകളിൽ ജനക്കൂട്ടത്തെ കാണിച്ചു. കൂടാതെ ചില ആളുകൾ പ്രധാനമന്ത്രിയുടെ വസതിയിലെ ടെലിവിഷനുകളും കസേരകളും മേശകളും കൊണ്ടുപോകുന്നതും കാണാമായിരുന്നു. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശ് സ്വാതന്ത്ര്യ നേതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ വലിയ പ്രതിമയ്ക്ക് മുകളിൽ പ്രതിഷേധക്കാർ കയറി അത് നശിപ്പിക്കാൻ ശ്രമിച്ചു. മുജീബുർ റഹ്മാൻ്റെ നിരവധി ഛായാചിത്രങ്ങളും നശിപ്പിക്കപ്പെട്ടു.

സർക്കാർ ഓഫീസുകളിൽ നിന്നും മറ്റ് കെട്ടിടങ്ങളിൽ നിന്നും ഷെയ്ഖ് ഹസീനയുടെ ഛായാചിത്രങ്ങൾ നീക്കം ചെയ്തപ്പോൾ ആഹ്ലാദ പ്രകടനങ്ങൾ മുദ്രാവാക്യങ്ങളും കരഘോഷങ്ങളുമായി ആഘോഷിച്ചു.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...