പ്രധാനമന്ത്രിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു: ശശി തരൂര്‍, പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു: എന്‍ കെ പ്രേമചന്ദ്രന്‍

പ്രധാനമന്ത്രിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതില്‍ എന്താണ് വിവാദമാക്കാനുള്ളതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും ശശി തരൂര്‍ മാധ്യമത്തിനോട് പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് ശരിയെന്നായിരുന്നു ചൊവ്വാഴ്ച തരൂരിന്റെ പ്രശംസ. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സമാധാനം ഉറപ്പിക്കാനുള്ള ശരിയായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അന്ന് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച വിമര്‍ശനം ഉന്നയിച്ചത് തിരുത്തേണ്ടി വരികയാണെന്നും റെയ്‌സിന ഡയലോഗില്‍ തരൂര്‍ പറഞ്ഞിരുന്നു.

മുന്‍പും ശശി തരൂര്‍ പ്രധാനമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പ്രശംസിച്ചത് കോണ്‍ഗ്രസിന് തലവേദനയായിരുന്നു. എന്നാല്‍ പ്രശംസിച്ചതിന്റെ അര്‍ത്ഥം സര്‍ക്കാരുകളുടെ എല്ലാ നയങ്ങളും ശരിയാണെന്നല്ല എന്നാണ് തരൂര്‍ ആവര്‍ത്തിക്കുന്നത്. 2023 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി ഇതേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആ സമയത്ത് താന്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ അത് അംഗീകരിക്കുന്നു. തന്റെ പ്രതികരണം കൊണ്ട് അത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.

അതേസമയം ശശി തരൂര്‍ എംപിയുടെ മോദി സ്തുതിയില്‍ അതൃപ്തിയുമായി ആര്‍എസ്പി രംഗത്തുവന്നു. സമീപകാലത്തെ തരൂരിന്റെ പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തില്‍ ആക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ നയപരമായ നിലപാടുകള്‍ വ്യക്തമാക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...

ടി 20 ലോകകപ്പ്; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ

ടി 20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ്...

നേതൃത്വത്തിന്റെ അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ

സിപിഎം നേതൃത്വത്തിന്റെ അവഗണനയിലും നിലപാടിലും പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറച്ചു നാളുകളായി സിപിഎം നേതൃത്വത്തിനോട് അധികം അടുപ്പമില്ലാതിരുന്ന ജി സുധാകരൻ എംവി ഗോവിന്ദന്റെ...

മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തീരുമാനമെടുത്തെന്ന് ഇറാൻ ഇന്റർനാഷണൽ. 88 അം​ഗ സമിതിയാണ് അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്. മാധ്യമ റിപ്പോർട്ടുകൾ...

റാഞ്ചിയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചു; എം എസ് ധോണിക്ക് ട്രാഫിക് പിഴ

അമിതവേഗതയിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ട്രാഫിക് പിഴ ശിക്ഷ. 1000 രൂപയാണ് താരത്തിന് പിഴ ചുമത്തിയത്. റാഞ്ചിയിലെ സിറ്റി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം ധോണിയുടെ...

ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ഈദ് അൽ ഫിത്തറിന് മുന്നോടിയായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കിരീടാവകാശിയുടെ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന് ജാമ്യം

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90...