ലോകത്തിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു. ആദ്യ അഞ്ച് സ്ഥാനത്ത് ഇടം പിടിച്ചവരിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഉണ്ട്. കരിയറിൽ ഒരു ഹിറ്റ് സീരിസ് മാത്രം സ്വന്തമായുള്ള താരമാണ് ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്. ഷാരൂഖ് ഖാനേയും ജോണി ഡെപ്പ്, ഡ്വെയിൻ ജോൺസൺ, ടോം ക്രൂസ് എന്നിവരെ കടത്തി വെട്ടി ടൈലർ പെറി എന്ന നടനാണ് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. മേബൽ ‘മഡെയ’ സിമ്മൺസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിലൂടെയാണ് ടൈലർ അറിയപ്പെടുന്നത്.
അമേരിക്കൻ നടനും സംവിധായകനുമാണ് ടൈലർ പെറി. ഫോബ്‌സ് 2022 ലെ കണക്കു പ്രകാരം 8200 കോടിയാണ് ടൈലർ പെറിയുടെ ആസ്തി. അതേസമയം 6000 കോടിയാണ് ഷാരൂഖ് ഖാന്റെ ആസ്തി. ജാക്കി ചാൻ, ജോർജ് ക്ലൂണി എന്നിവരാണ് പട്ടികയിലുള്ള മറ്റ് നടന്മാർ.