എയര്‍ ഇന്ത്യയുടെ ഡല്‍ഹി-സിഡ്‌നി വിമാനമായ എഐ 302 യാത്രമധ്യേ ആകാശത്തിൽ വച്ച് ആടിയുലഞ്ഞു. 7 പേർക്ക് പരിക്കേറ്റു. ബോയിംഗ് 787-800 വിമാനത്തിനാണ് ഉലച്ചിൽ അനുഭവപ്പെട്ടത്. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ, യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്‌ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. വിമാനം ഇന്ന് പുലര്‍ച്ചെ വിമാനം സിഡ്‌നിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. ഇറങ്ങിയതിന് പിന്നാലെ മൂന്ന് യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കി. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ട ഗുരുതരപരിക്കുകൾ ഇല്ലെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.