ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന എത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്താം എന്ന് കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റില്‍ വ്യക്തമാക്കി.