മഹാരാഷ്ട്രയിലെ ട്രൈബല്‍ മേഖലയായ ഇര്‍ഷല്‍വാഡിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ കാണാതായ നൂറിൽ അധികം ആളുകൾക്കായുള്ള തിരച്ചിൽ തുടരുന്നു. മരിച്ച 16പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. നൂറോളം പേര്‍ കുടങ്ങിക്കിടപ്പുണ്ടെന്ന നിഗമനത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴയ്ക്ക് ശമനമുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ ശക്തമായ മഴ പെയ്യുകയാണ്.
ഉരുൾപൊട്ടൽ ഒരു ആദിവാസി ഗ്രാമം മുഴുവനായും ഒലിച്ചുപോയി. ഉരുൾപൊട്ടൽ സംഭവിച്ച മലമുകളിലേക്ക് എത്തിപ്പെടാൻ തന്നെ പ്രയാസമാവുകയാണ്. ആധുനിക ഉപകരണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് തെരച്ചിൽ നടത്തുന്നത്. പ്രതികൂലകാലാവസ്ഥയും വലിയ വെല്ലുവിളിയാണ്.