വ്യാഴാഴ്ച വീട്ടിൽ വെച്ച് അജ്ഞാതനായ കൊള്ളക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ആണ് നടൻ സെയ്ഫ് അലി ഖാൻ ഉള്ളത്. വ്യാഴാഴ്‌ച പുലർച്ചെ ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതന്റെ കുത്തേറ്റതിനെ തുടർന്ന് സെയ്ഫ് അലി ഖാനെ രണ്ട് ആഴത്തിലുള്ള മുറിവുകളോടെയാണ് ആശുപത്രിയിൽ പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം, പുലർച്ചെ 3.30 ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സെയ്ഫ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. അപകടനില തരണം ചെയ്‌തതായി റിപ്പോർട്ടുണ്ട്. കത്തികൊണ്ട് ഏറ്റ മുറിവുകളിൽ ഒന്ന് നടന്റെ നട്ടെല്ലിന് സമീപമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, പ്രതി സെയ്ഫ് അലി ഖാന്റെ വീട്ടിൽ പ്രവേശിച്ചു, ഇരുവർക്കും തമ്മിൽ സംഘർഷം ഉണ്ടായി, തുടർന്ന് നടന് കുത്തേറ്റു. സംഭവ സമയത്ത് നടന്റെ ചില കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ 2.30 ഓടെയാണ് സെയ്ഫ് അലി ഖാൻ അക്രമിക്കപ്പെട്ടതെന്ന് മുംബൈ പോലീസ് പറഞ്ഞു. മോഷണ ശ്രമത്തിൻ്റെ ഭാഗമായി അക്രമി ഫയർ എസ്‌കേപ്പ് പടികളിലൂടെ നടൻ്റെ വീട്ടിലേക്ക് കയറിയതായും സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പോലീസ് സംശയിക്കുന്നു. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയർ എസ്‌കേപ്പ് പടികൾ വഴിയാണ് സെയ്ഫ് അലി ഖാനെ അക്രമിച്ചയാൾ വീട്ടിൽ കയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി മുംബൈ പോലീസ് പറഞ്ഞു.
സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ തുറക്കുന്ന ഒരു ഡക്ട് ഉണ്ടെന്നും പ്രതി അവിടെ നിന്നാണ് വീട്ടിലേക്ക് പ്രവേശിച്ചിരിക്കാൻ സാധ്യതയെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ബോളിവുഡ് നടനെ ആക്രമിച്ചതിന് ശേഷം, മുംബൈ പോലീസിന്റെ ഫോറൻസിക് സംഘം സ്ഥലത്തെത്തി എല്ലാ തെളിവുകളും ശേഖരിച്ചു. നടൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ കവർച്ചാ ശ്രമം നടത്തിയോ എന്ന് ചോദിച്ചപ്പോൾ, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂടുതൽ വിശദീകരിക്കാൻ തയ്യാറായില്ല, അന്വേഷണം തുടരുകയാണെന്ന് പറഞ്ഞു.