അയോദ്ധ്യയിലെ തിരക്ക്: ദർശനം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അയോദ്ധ്യ രാമക്ഷേത്രത്തിലെ ഭക്തജനതിരക്ക് കണക്കിലെടുത്ത് ദർശനം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. മാർച്ച് വരെ തിരക്ക് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സമയത്ത് ദർശനം ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി നിർ‌ദ്ദേശിച്ചിരിക്കുന്നത്. വിഐപികളുടെ സന്ദർശനം പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത് തടയുന്നതിനായി കേന്ദ്ര മന്ത്രിമാർ മാർച്ചിൽ അയോദ്ധ്യ സന്ദർശനം ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

വിഐപികൾ സന്ദർശനത്തിന് മുൻപ് സർക്കാർ ഉദ്യോ​ഗസ്ഥരെയോ ക്ഷേത്ര ട്രസ്റ്റിനെയോ അറിയിക്കണമെന്ന് സർക്കാർ അറിയിച്ചു. അയോദ്ധ്യയിലെത്താൻ പദ്ധതിയിടുന്ന വിഐപികളും മറ്റ് വിശിഷ്ട വ്യക്തികളും ദർശനത്തിന് എത്തുന്നതിന് പത്ത് ദിവസം മുൻപ് അറിയിക്കണമെന്നും സർക്കാർ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര ന​ഗരത്തിന്റെ അതിർത്തികൾ താത്കാലികമായി അടച്ചതായി അയോദ്ധ്യ ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഥലത്ത് സുരക്ഷയ്‌ക്കായി കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു. അയോദ്ധ്യയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നതിനാൽ ​ഗതാ​ഗതം വരെ റദ്ദാക്കേണ്ട സാഹചര്യമാണുള്ളത്. സ്ഥിതി​ഗതികൾ ലഘൂകരിക്കാൻ ശ്രമിക്കുന്നുവെന്ന് അയോദ്ധ്യ കമ്മീഷണർ ​ഗൗരവ് ദയാൽ പറ‍ഞ്ഞു.

പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന് നൽകിയ ആദ്യം ദിനം തന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ദർശനം കാത്ത് പതിനായിരങ്ങൾ റോഡിലും ക്ഷേത്ര പരിസരത്തുമായി തടിച്ചുകൂടിയതായും റിപോർട്ടുകൾ ഉണ്ട്. അതേസമയം അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചതെന്ന് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചത്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...