ജെഎന്‍യുവില്‍ പ്രതിഷേധങ്ങൾക്ക്‌ നിയന്ത്രണം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെടെയുള്ള അക്കാദമിക് കെട്ടിടങ്ങളുടെ 100 മീറ്ററിനുള്ളിൽ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചിച്ചു. നേരത്തെ ജെഎൻയു വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രോക്ടര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ കനത്ത പിഴ മുതല്‍ പുറത്താക്കല്‍ വരെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും

ഇതിനിടെ പുതിയ നിയമങ്ങളെ വിമര്‍ശിച്ച് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ (ജെഎന്‍യുഎസ്യു) രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്നത് വിയോജിപ്പുകളെ അടിച്ചമര്‍ത്താനും കാമ്പസ് ആക്ടിവിസത്തെ നിയന്ത്രിക്കാനുമുള്ള ശ്രമമാണെന്ന് ജെഎന്‍യുഎസ്യു ആരോപിച്ചു. പുതുക്കിയ മാനുവല്‍ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അക്കാദമികവും ഭരണപരവുമായ ക്രമം നിലനിര്‍ത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് സര്‍വകലാശാലാ ഭരണകൂടം വാദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ക്യാമ്പസിനുള്ളിലെ നിലവിലുള്ള പ്രതിഷേധ മേഖലകള്‍ മതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിന്റെ ചുവരില്‍ ദേശവിരുദ്ധ മുദ്രാവാക്യം എഴുതിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇത് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഈ സംഭവവികാസം. പുതിയ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 20,000 രൂപ പിഴയോ കാമ്പസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാം. കൂടാതെ, ‘ദേശവിരുദ്ധ’,മതം, ജാതി, സമുദായം എന്നിവയോട് അസഹിഷ്ണുത വളര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. അത്തരക്കാര്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും.

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞ് ജെഎൻയു
നേരത്തെ ജെഎൻയു കാമ്പസിലെ ചുവരുകളിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി സർവകലാശാല മാനേജ്‌മെന്റിന് കത്തയച്ചിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കഴിയാത്തതിന് ഉത്തരവാദികളായവരെ കണ്ടെത്താനും, പ്രശ്‌നം പരിഹരിക്കാനും മാനേജ്‌മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥി സംഘടന ആവശ്യപ്പെട്ടു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...