ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിങ് പിഴവെന്ന് റെയില്‍വേ മന്ത്രാലയം

ഒഡീഷയിലെ ബാലേശ്വറിൽ 295 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അപകട കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് ആദ്യമായാണ് റെയില്‍വേ മന്ത്രാലയം പുറത്തുവിടുന്നത്.

സ്റ്റേഷനിലെ നോര്‍ത്ത് സിഗ്നല്‍ ഗൂംടിയില്‍ നേരത്തേ നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും സ്റ്റേഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 94ല്‍ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികള്‍ നടപ്പാക്കിയതിലെ പിഴവുമാണ് ട്രെയിന്‍ ഇടിച്ചുകയറാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പിഴവുകള്‍ കോറമാണ്ഡല്‍ എക്‌സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീൻ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. എം പിമാരായ മുകുള്‍ വാസ്‌നിക്, ജോണ്‍ ബ്രിട്ടാസ്, സഞ്ജയ് സിങ് എന്നിവർ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രേഖാമൂലം അറിയിച്ചത്. റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയും ശ്രദ്ധക്കുറവും ഉണ്ടായെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും റെയിൽവേ മന്ത്രി മറുപടിയിൽ അറിയിച്ചു

ജൂണ്‍ രണ്ടിന് ആണ് കോറമാണ്ഡല്‍ എക്‌സ്പ്രസും ഷാലിമാര്‍ എക്‌സ്പ്രസും ഒരു ചരക്കു തീവണ്ടിയും ഉള്‍പ്പെട്ട ദുരന്തത്തില്‍ 295 പേര്‍ മരിച്ചത്. 176 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. 451 പേര്‍ക്കു ഗുരുതരമല്ലാത്ത പരിക്കുണ്ട്. തിരിച്ചറിയാത്ത 41 മൃതദേഹങ്ങള്‍ ഇപ്പോഴും ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയ്ക്കായി ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ 16 വരെ 29.49 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി 258 അപേക്ഷകളാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ ഗവേഷണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ ഗവേഷണകേന്ദ്രം. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്...

പഹൽ​ഗാം ഭീകരാക്രമണം, ഭീകരർക്ക് നേരിട്ട് പങ്കെന്ന് എൻഐഎ

പഹൽ​ഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് ആക്രമണവുമായി നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ആക്രമണത്തിന് ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനും തക്കതായ കാരണമുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന...

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ ചമോലിയിൽ മേഘവിസ്ഫോടനം

വ്യാഴാഴ്ച രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. മേഘവിസ്ഫോടനത്തിന്റെ ആഘാതം പല സ്ഥലങ്ങളിലും രൂക്ഷമായി തുടരുകയാണ്. രുദ്രപ്രയാഗ് ജില്ലയിൽ,...

താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: താൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാൻ ആണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് എല്ലാ...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഇന്ത്യൻ പൗരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് 54 യാത്രക്കാരുമായി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് ബഫല്ലോയ്ക്ക് പുറത്തുള്ള ഒരു ഹൈവേയിൽ ഇടിച്ചുകയറി ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേർ മരിച്ചതായി മാധ്യമ...

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി; ഏഴ് പേർ മരിച്ചു

പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കിൽ ഇടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തീയണച്ച ശേഷം രക്ഷാപ്രവർത്തനം തുടരുന്നു. ശനിയാഴ്ച രാത്രി ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാല...

ഓഗസ്റ്റ് 25 മുതൽ ഇന്ത്യ പോസ്റ്റ് അമേരിക്കയിലേക്കുള്ള പാഴ്സലുകൾ താൽക്കാലികമായി നിർത്തുന്നു

ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന യുഎസ് ഡ്യൂട്ടി നിയമങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് ഓഗസ്റ്റ് 25 മുതൽ അമേരിക്കയിലേക്കുള്ള മിക്ക തപാൽ ചരക്കുകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...