ജമ്മു കാശ്മീരിലെ ഭൂഗർഭ ടണൽ ‘സോനാമാർഗ് തുരങ്കം’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനിലേക്കുള്ള സൈനീക നീക്കത്തിന്റെ മുഖ്യ ഇടനാഴിയായി ഇനി ഈ ടണൽ മാറും. ജമ്മു കശ്മീരിലെ സോനാമാർഗ് ടണൽ എന്നറിയപ്പെടുന്ന ഇസഡ്-മോർ തുരങ്കം പ്രധാനമായും സൈനീകാവശ്യങ്ങൾക്കാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സോനാമാർഗ് ടണലിലൂടെ മോദി യാത്ര ചെയ്തു.
മനോഹരമായ ഗന്ദർബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇസഡ്-മോർ തുരങ്കം ശ്രീനഗറിനും സോനാമാർഗിനും ഇടയിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. ഇത് യാത്രക്കാർക്ക് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റൂട്ട് ആയിരിക്കും.
തുരങ്കത്തിൻ്റെ നിർമ്മാണത്തിനായി ഏറ്റവും കഠിനമായ സാഹചര്യത്തിൽ സൂക്ഷ്മമായി പ്രവർത്തിച്ച ഉദ്യോഗസ്ഥരുമായും നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു. തുരങ്കം പരിശോധിക്കുകയും അതിൻ്റെ റൂട്ട് മാപ്പിനെയും നിർമ്മാണ പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായ വിവരമെടുക്കുകയും ചെയ്തു. ജമ്മുകാശ്മീരിൽ 17.5 ബില്യൺ അമേരിക്കൻ ഡോളർ ചിലവ് കണക്കാക്കിയുള്ള വൻ റോഡ് നിർമ്മാന പദ്ധതിയിൽ ഒന്നാണിത്. ഇത്തരത്തിൽ മുഖ്യമായ 31 പദ്ധതികളാണ് കാശ്മീരിൽ നടപ്പായികൊണ്ടിരിക്കുന്നത്.