നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർഎസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങിൽ പങ്കെടുത്തു.1956-ൽ ഡോ. ബി.ആർ. അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച സ്ഥലമായ ദീക്ഷഭൂമിയും പ്രധാനമന്ത്രി സന്ദർശിച്ച ശേഷം പ്രാർത്ഥന നടത്തി.
ഞായാഴ്ച രാവിലെയാണ് പ്രധാന മന്ത്രി സംന്ദർശനം നടത്തിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. ആർഎസ്എസ്ന്റെ ഗുഡി പദ്‌വ ഉത്സവം നടക്കുന്ന വേളയിലാണ് പ്രധാന മന്ത്രിയുടെ സന്ദർശനം.
ആർഎസ്‌എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന് സ്മൃതി മന്ദിറിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ ഒപ്പിട്ടു. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ ഈ സ്ഥലം പ്രചോദനം നൽകുന്നുവെന്നും പ്രധാനമന്ത്രി മോദി സന്ദർശ പുസ്തകത്തിലെഴുതി. ആർഎസ്എസിൻ്റെ രണ്ടാമത്തെ നേതാവായിരുന്ന എംഎസ് ഗോൾവാൾക്കറുടെയും സ്മാരകം പ്രധാന മന്ത്രി സന്ദർശിച്ചു.ഹെഡ്‌ഗേവാറും ഗോൾവാൾക്കറും ആർഎസ്‌എസിന്റെ രണ്ട് ശക്തമായ തൂണുകളാണെന്നും ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവാണെന്നും പ്രധാനന്ത്രി വിശേഷിപ്പിച്ചു.ലക്ഷക്കണക്കിന് ആർ.എസ്.എസ് സ്വയംസേവകർക്ക് ഊർജ്ജ സ്രോതസ്സാണ് ഹെഡ്‌ഗേവാറും ഗോവൽക്കറും എന്നും അദ്ദേഹം പറഞ്ഞു.