തുടർച്ചയായി ആറു തവണ കേന്ദ്ര ബജറ്റ് അവതരണം: ധനമന്ത്രി നിർമല സീതാരാമന്‌ പുതിയ റെക്കോർഡ്

രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുമ്പോൾ ഒരു റെക്കോഡ് കൂടി ധനമന്ത്രി നിർമല സീതാരാമനെ തേടിയെത്തി. അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉൾപ്പെടെ തുടർച്ചയായ ആറാം ബജറ്റ് അവതരണം നടത്തി ധനമന്ത്രി നിർമല സീതാരാമൻ. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് ഈ നേട്ടം ഇതിനു മുൻപ് കൈവരിച്ചത്.. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയായ നിർമല മൊറാർജി ദേശായിയുടെ റെക്കോഡിനൊപ്പമെത്തും.

ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ മ​ൻമോഹൻ സിങ്, അരുൺ ജെയ്റ്റ്ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെ നിർമല സീതാരാമൻ മറികടക്കും. ഇവരെല്ലാം തുടർച്ചയായി അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്. ഇന്നത്തെ ബജറ്റവതരണം പൂർത്തിയാകുന്നതോടെ ആറ് ബജറ്റുകളുടെ റെക്കോഡുമായി നിർമല സീതാരാമൻ മൊറാർജി ദേശായിക്ക് ഒപ്പമെത്തും. 1959 മുതൽ 1964 വരെയുള്ള കാലയളവിലാണ് മൊറാർജി ദേശായി ആറ് ബജറ്റുകൾ അവതരിപ്പിച്ചത്.

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ അരുൺ ജെയ്റ്റ്ലിയായിരുന്നു ധനമന്ത്രി. ജെയ്റ്റ്ലി തുടർച്ചയായ അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചു. 2014 മുതൽ 2018 വരെയുള്ള വർഷങ്ങളിലായിരുന്നു ജെയ്റ്റ്ലിയുടെ ബജറ്റവതരണം. ജെയ്റ്റ്ലിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 2019ലെ ബജറ്റ് അവതരിപ്പിച്ചത് പിയൂഷ് ഗോയലായിരുന്നു.

പിന്നീട് 2019ൽ തെരഞ്ഞെടുപ്പ് നടക്കുകയും വീണ്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. രണ്ടാം മോദി സർക്കാറിൽ നിർമല സീതാരാമനായിരുന്നു ധനകാര്യ വകുപ്പിന്റെ ചുമതല. 2019,2020,2021,2022,2023 വർഷങ്ങളിൽ അവർ ബജറ്റ് അവതരിപ്പിച്ചു. 2024ലെ ഇടക്കാല ബജറ്റവതരണം കൂടി പൂർത്തിയാകുന്നതോടെ അവർ അവതരിപ്പിച്ച ബജറ്റുകളുടെ എണ്ണം ആറാകും. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിച്ച വനിത കൂടിയാണ് നിർമല സീതാരാമൻ.

2017-ലാണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുന്ന കൊളോണിയൽ കാലത്തെ പാരമ്പര്യത്തിൽ നിന്ന് മാസത്തിലെ ഒന്നാം തിയതിയിലേക്ക് ജെയ്റ്റ്‌ലി ചുവടുമാറ്റിയത്.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...