ഒഡീഷയുടെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉച്ചയ്ക്ക് ഒരു മണിക്ക് പുരിയിൽ നിന്ന് വെർച്വൽ മോഡ് വഴിയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. 16 കോച്ചുകളുള്ള ട്രെയിൻ ഹൗറയ്ക്കും പുരിക്കും ഇടയിൽ 500 കിലോമീറ്റർ ആറര മണിക്കൂർകൊണ്ട് പൂർത്തിയാക്കും. നിലവിൽ ഈ റൂട്ടിൽ ഓടുന്ന ഏക പ്രീമിയം ട്രെയിൻ ശതാബ്ദിയാണ്. ഹൗറയിൽ നിന്ന് പുരിയിൽ എത്തുന്നതിന് മുമ്പ് ട്രെയിൻ ഖരഗ്പൂർ, ബാലസോർ, ഭദ്രക്, കിയോഞ്ജർ റോഡ്, കട്ടക്ക്, ഭുവനേശ്വർ, ഖുർദ റോഡ് എന്നീ ഏഴ് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
ഒഡീഷയിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്. റെയിൽവേയുടെ തെക്കുകിഴക്കൻ ഡിവിഷനു കീഴിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഉദ്ഘാടനത്തിന് ശേഷം ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് ഹൗറയിൽ എത്തും. ഹൗറയിൽ നിന്ന് പുരിയിൽ എത്തുന്നതിന് മുമ്പ് ട്രെയിൻ ഖരഗ്പൂർ, ബാലസോർ, ഭദ്രക്, കിയോഞ്ജർ റോഡ്, കട്ടക്ക്, ഭുവനേശ്വർ, ഖുർദ റോഡ് എന്നീ ഏഴ് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. ദിവസവും ആയിരക്കണക്കിന് ആളുകളാണ് കൊൽക്കത്തയിൽ നിന്ന് ദിഘയിലേക്ക് പോകുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്നതിന് മുന്നോടിയായി അശ്വിനി വൈഷ്ണവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ബിജെപി നേതാവ് സംബിത് പത്രയും പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചു
കഴിഞ്ഞ ദിവസം മുംബൈ-ഗോവ റൂട്ടിൽ സെമി-ഹൈ സ്പീഡ് വന്ദേ ഭഗത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചു. നഗരത്തിലെ നാലാമത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് പുതിയ മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ വന്ദേ ഭാരതിന് കഴിയും. മുംബൈയിലെ സിഎസ്‌എംടിയുടെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പുലർച്ചെ 5:30ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 12.50ന് ഗോവയിലെ മഡ്‌ഗാവ് സ്റ്റേഷനിലെത്തി. മൂന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ നിലവിൽ മുംബൈ സെൻട്രൽ – അഹമ്മദാബാദ് – ഗാന്ധിനഗർ ക്യാപിറ്റൽ, മുംബൈ – സായിനഗർ ഷിർദി, മുംബൈ – സോലാപൂർ എന്നീ റൂട്ടുകളിലായി ഓടുന്നുണ്ട്.