കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ നില്‍ക്കേണ്ടതില്ല. ഓള്‍ ഇന്ത്യ ഹിന്ദു ടെംപിള്‍സ് അര്‍ച്ചകര ഫെഡറേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്‌മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും, 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം. മുസ്‌റായ് അഥവാ ദേവസ്വം കമ്മിഷണര്‍ എച്ച്. ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള ശാരീരിക ബുദ്ധിമുട്ടു പരിഗണിച്ചാണ് നടപടി. അതേസമയം ഈ സൗകര്യം ലഭിക്കാന്‍ പ്രായം തെളിയിക്കുന്ന രേഖകൾ ക്ഷേത്രത്തിൽ എത്തുമ്പോൾ ഹാജരാക്കണം.