തിരഞ്ഞെടുപ്പ് കമ്മീഷൻ അരുൺ ഗോയലിന്റെ രാജിയിൽ ആശങ്കയെന്ന് പ്രതിപക്ഷം

തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. ഗോയലിന്റെ രാജി “ആഴത്തിൽ ആശങ്കപ്പെടുത്തുന്നു” എന്ന് പ്രതികരിച്ച പ്രതിപക്ഷം, ഇക്കാര്യത്തിൽ ന്യായമായ വിശദീകരണം കൊണ്ട് വരാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനാണോ അതോ തിരഞ്ഞെടുപ്പ് ഒഴിവാക്കലാണോ എന്ന് ചോദിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നു. ശനിയാഴ്ച ഗോയൽ രാജിവെച്ചതോടെ മൂന്ന് അംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു സജീവ അംഗമായി ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമേയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ഞെട്ടിക്കുന്ന നടപടി പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കിയത്.

“പെട്ടെന്നുള്ള നീക്കത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. മറ്റ് ഇസിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണുള്ളത്. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം തിരഞ്ഞെടുത്ത ഒരു മന്ത്രിയുടെയും ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പുതിയ നിയമം മോദി സർക്കാർ കൊണ്ടുവന്നു. അതിനാൽ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ രണ്ട് പേരെ മോദി നിയമിക്കും. ഇത് വളരെ ആശങ്കാജനകമാണ്,” തൃണമൂൽ നേതാവ് പറഞ്ഞു.

രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അരുൺ ഗോയൽ സജീവമായി ഏർപ്പെട്ടിരുന്നു. ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിരവധി സംസ്ഥാനങ്ങളിൽ അദ്ദേഹം നേരിട്ട് സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. പഞ്ചാബ് കേഡറിൽ നിന്നുള്ള മുൻ ഐഎഎസ് ഓഫീസറാണ് അരുൺ ഗോയൽ. 2022 നവംബർ 21-നായിരുന്നു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിക്കുന്നത്. ഗോയൽ മുമ്പ് ഹെവി ഇൻഡസ്ട്രി മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു.

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി...

നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി, അശ്രദ്ധയിൽ പോലും വിട്ടുവീഴ്ച പാടില്ല

NEET-UG 2024 പരീക്ഷയിലെ പേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ പ്രതികരണം തേടി നോട്ടീസ് നൽകി. 0.001% അശ്രദ്ധ ആരുടെ ഭാഗത്തുനിന്നുണ്ടായാലും...

ഡൽഹിയിൽ ഉഷ്ണ തരംഗം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡൽഹിയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും തലസ്ഥാന മേഖലയിലെ മിക്ക സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ച ഡൽഹിയിലെ...

ഉത്തരകൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ, സന്ദർശനം 4 വർഷത്തിന് ശേഷം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 24 വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ ദിവസങ്ങളിൽ സന്ദർശിക്കും. കഴിഞ്ഞ സെപ്തംബറിൽ റഷ്യയുടെ ഫാർ ഈസ്റ്റ് സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു....

ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന: തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന് അഖിലേഷ് യാദവ്

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന വന്നതോടെ രാഷ്ട്രീയ നേതാക്കൾ എതിർത്തും അനുകൂലിച്ചും രംഗത്തുവന്നു. ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി...

ഇവിഎമ്മിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇവിഎം അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമില്ലെന്നും...

വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക, ഫേസ്ബുക്ക് ലോക്ക് ചെയ്തു, കെകെ ലതികയെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ്

വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്‌തു. ഫേസ്ബുക്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ്...

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി

ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നേരത്തെ നീക്കിയതിന് പിന്നാലെ പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി പകരം ‘3 മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്നാക്കി. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ്...