ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവയ്ക്കുന്നതിനുള്ള തീയതി നിശ്ചയിച്ചു. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിലേക്ക് തിരിക്കും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പട്നയിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. നിതീഷ് കുമാർ ഒഴിയുന്നതോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി സ്വന്തം മുഖ്യമന്ത്രിയെ നിയമിക്കാൻ ഒരുങ്ങുകയാണ്. ഈ പദവയിലേക്ക് സാമ്രാട്ട് ചൗധരിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
ഏപ്രിൽ 14-നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതെന്നാണ് വിവരം. അന്ന് പട്നയിൽ എൻ.ഡി.എ നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ അദ്ദേഹം രാജി പ്രഖ്യാപിച്ചേക്കും. 2005 മുതൽ ബിഹാർ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന നിതീഷ് കുമാർ, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ ഒരുങ്ങുന്നത്. നിതീഷി കുമാറിന്റെ യാണ് ഇനി ബിഹാറിൽ ബി.ജെ.പി സർക്കാരിനെ നയിക്കുമെന്ന് ആദ്യമായി പാർട്ടിക്ക് വേണ്ടി പ്രസ്താവന നടത്തിയത്.
നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ഏപ്രിൽ 10-ന് തന്നെ ബീഹാറിലെ ബി.െജപി നേതാക്കളുടെ സുപ്രധാന യോഗം ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

