നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) ലക്ഷ്യമിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നാല് സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി. ബിഹാറിലെ 12 സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും പഞ്ചാബിലെ ലുധിയാനയിലും ഗോവയിലും ഓരോ സ്ഥലത്തും എൻഐഎ സംഘം റെയ്ഡ് നടത്തിയത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ നേതൃത്വത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയിരുന്നു.