മുംബൈയിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മുംബൈയിലും സമീപപ്രദേശങ്ങളിലും ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്. തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കത്തിനിരയായി. മുംബൈയിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുംബൈയിലെ കുർള, ഘാട്‌കോപ്പർ പ്രദേശങ്ങളിലും താനെ, വസായ് (പാൽഘർ), മഹദ് (റായിഗഡ്), ചിപ്ലൂൺ (രത്‌നഗിരി), കോലാപൂർ, സാംഗ്ലി, സത്താറ, സിന്ധുദുർഗ് എന്നിവയുൾപ്പെടെ മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുള്ളതായി എൻഡിആർഎഫ് വക്താവ് അറിയിച്ചു.

മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, താനെ, നവി മുംബൈ, പൻവേൽ, പൂനെ, രത്നഗിരി – സിന്ധുദുർഗ് തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകൾക്കും ജൂനിയർ കോളേജുകൾക്കും കനത്ത മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ചു. ബസ് സർവീസുകളുടെ പ്രവർത്തനത്തെയും മഴ ബാധിച്ചു. പരേൽ, ഗാന്ധി മാർക്കറ്റ്, സംഗം നഗർ, മലാഡ് സബ്‌വേ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം ബെസ്ററ് ബസ് സർവീസുകൾ ഇതര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടു.

മുംബൈ, രത്‌നഗിരി, റായ്ഗഡ്, സത്താറ, പൂനെ, സിന്ധുദുർഗ് ജില്ലകളിൽ റെഡ് അലർട്ടും താനെ, പൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിലായി 10 ഓളം വീടുകൾ പൂർണമായും തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഷോർട്ട് സർക്യൂട്ട് കാരണം സാന്താക്രൂസ് ഈസ്റ്റിൽ 72 വയസ്സുള്ള സ്ത്രീ മരിച്ചു.

കനത്ത മഴ മുംബൈ വിമാത്താവളത്തിലെ വിമാന സർവ്വീസുകളെയും സാരമായി ബാധിച്ചു. റൺവേ ഒരുമണിക്കൂറിലധികം സമയം അടച്ചിടുകയും 50 ഓളം വിമാന സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തതായി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിൽ ഇൻഡിഗോയുടെ 42 ഫ്‌ളൈറ്റുകളും എയർ ഇന്ത്യയുടെ 6 ഫ്‌ളൈറ്റുകളും ഉൾപ്പെടും. സർക്കാർ ഉടമസ്‌ഥതയിലുള്ള അലയ്ൻസ് എയറും തിങ്കളാഴ്‌ച്ച രണ്ടോളം വിമാനസർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങൾ അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ എന്നീ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോ‍ർട്ട്. മുംബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ സർവീസാണ് റദ്ദാക്കിയത്. 42 ഇൻഡിഗോ വിമാനം, 6 എയർ ഇന്ത്യ വിമാനം, 2 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, 1 ഖത്തർ എയർവേയ്‌സ് വിമാനം എന്നിവയാണ് റദ്ദാക്കിയത്.

തിങ്കളാഴ്ച പുലർച്ചെ മുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. മുംബൈ നഗരത്തിൽ ആകെ 2,547 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മുംബൈ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്നോ നാലോ മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുംബൈ, താനെ, പാൽഘർ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ​ഗവൺമെന്റ് അവധി പ്രഖ്യാപിച്ചു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....