ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി, 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മധ്യപ്രദേശിലെ ഭോപ്പാലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായ സംഭവത്തിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എന്നാൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ആദംപൂർ ചൗനി മേഖലയിൽ 10 പെൺകുട്ടികളെയും ചേരികളിൽ 13 പേരെയും ടോപ് നഗറിൽ രണ്ട് പെൺകുട്ടികളെയും റെയ്‌സണിൽ ഒരാളെയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള പർവാലിയ ഏരിയയിലെ അഞ്ചൽ ഗേൾസ് ഹോസ്റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. രജിസ്റ്റർ പരിശോധിച്ചപ്പോൾ അതിൽ 68 പെൺകുട്ടികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരിൽ 26 പേരെ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്തതിന് പിന്നാലെ രണ്ട് ശിശു വികസന പ്രോജക്ട് ഓഫീസർമാരെ (സിഡിപിഒ) ശനിയാഴ്ച സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരായ ബ്രിജേന്ദ്ര പ്രതാപ് സിംഗ്, കോമൾ ഉപാധ്യായ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥൻ സുനിൽ സോളങ്കി, വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ രാംഗോപാൽ യാദവ് എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് കാണാതായത്. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന ചിൽഡ്രൻസ് ഹോമിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും എഫ്ഐആറിൽ പറയുന്നു. ചിൽഡ്രൻസ് ഹോം നിയന്ത്രിക്കുന്ന ഒരു മിഷനറി തെരുവിൽ നിന്ന് കുറച്ച് കുട്ടികളെ കൊണ്ടുവന്ന് ലൈസൻസില്ലാതെ ഷെൽട്ടർ ഹോം നടത്തുകയാണെന്നും രക്ഷപ്പെടുത്തിയ കുട്ടികളെ വീട്ടിൽ രഹസ്യമായി പാർപ്പിച്ച് ക്രിസ്ത്യൻ മതം പഠിപ്പിക്കുകയാണെന്നും കനുങ്കോ ആരോപിച്ചു.

കുട്ടികൾ താമസിക്കുന്ന സ്ഥലത്ത് സിസിടിവി ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴികെ, രാത്രിയിൽ രണ്ട് പുരുഷ ഗാർഡുകളുള്ളത് ചട്ടലംഘനമാണ്. ഗേൾസ് ഷെൽട്ടർ ഹോമിൽ നിർബന്ധമായും വനിതാ ഗാർഡുകൾ ഉണ്ടായിരിക്കണം. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...