രാജ്യാന്തര തലത്തിൽ പരിസ്ഥിതി സംരക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ജനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഡെന്മാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവയേൺമെന്റ് എജ്യുക്കേഷൻ നൽകുന്ന ബഹുമതി ആണ് ബ്ലൂ ഫ്ലാഗ്ഡ് ബീച്ച് എന്നത്. ഇപ്പോൾ രണ്ട് ബീച്ചുകൾക്കുകൂടി ഈ ബഹുമതി ലഭിച്ചു.
ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി, കടമത്ത് ബീച്ചുകൾക്ക് ആണ് രാജ്യാന്തര അംഗീകാരമായ ‘ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതി ലഭിച്ചത്. കേരളത്തിലെ കാപ്പാട് ബീച്ച് ബ്ലൂ ഫ്ലാഗ്ഡ് ബീച്ചാണ്. ശിവ്‌രാജ്പുർ(ദ്വാരക, ഗുജറാത്ത്), ഗോഘ്‌ല(ദിയു), പാടുബിദ്രി, കാസർക്കോട്(കർണാടക), കോവളം(തമിഴ്നാട്), ഗോൾഡൻ (പുരി, ഒഡീഷ), രുഷികോണ്ട(ആന്ധ്ര), രാധാനഗർ(ആൻഡമാൻ), ഈഡൻ(പുതുച്ചേരി) എന്നിവയാണ് ഇന്ത്യയിലെ മറ്റു ബ്ലൂ ഫ്ലാഗ്ഡ് ബീച്ചുകൾ. ഇതോടെ ഇന്ത്യയിലെ ബ്ലൂ ഫ്ലാഗ്ഡ് ബീച്ചുകളുടെ എണ്ണം 12 ആയി. ബ്ലൂ ഫ്ലാഗ്ഡ് ബീച്ചുകൾ രാജ്യാന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നവയുമാണ്.