ഏകീകൃത സിവില്‍ കോഡിൽ നിലപാട് വ്യക്തമാക്കി ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. പാര്‍ട്ടി ഏകീകൃത സിവില്‍ കോഡിന് എതിരല്ലെന്നും എന്നാല്‍ ഭരണഘടന അത് അടിച്ചേല്‍പ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല എന്നും യുസിസിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ബിജെപി പരിഗണിക്കണം എന്നും മായാവതി പറഞ്ഞു. അതേസമയം ഏകീകൃത സിവില്‍ കോഡിലൂടെ സങ്കുചിത രാഷ്ട്രീയം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മായാവതി ആരോപിച്ചു
ആം ആദ്മി പാര്‍ട്ടിക്കും സുഹേല്‍ദേവ് സമാജ് പാര്‍ട്ടിക്കും പിന്നാലെയാണ് ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ബഹുജന്‍ സമാജ് പാര്‍ട്ടി രംഗത്ത് വന്നത്. വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും പാഴ്‌സികളും ബുദ്ധമതക്കാരും അടക്കം വിവിധ മതങ്ങളെ പിന്തുടരുന്നുണ്ടെന്നും അവര്‍ക്ക് അവരുടേതായ ഭക്ഷണരീതികളും ജീവിതരീതികളും ആചാരങ്ങളും ഉണ്ട്. ഇത് അവഗണിക്കാനാവില്ലെന്നും മായാവതി പറഞ്ഞു.