മണിപ്പൂരിൽ കലാപം ആളിക്കത്തുന്നു, മരണം 54 ആയി, ചുരാചന്ദ്പൂരിൽ കർഫ്യൂ ഭാഗികമായി പിൻവലിച്ചു

മണിപ്പൂരിൽ ഗോത്രവർഗക്കാരും മെയ്തേയ് സമുദായവും തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ കലാപം ആളിക്കത്തുകയാണ്. ഏറ്റുമുട്ടൽ ഭയന്ന് അയൽ സംസ്ഥാനമായ അസമിലേക്ക് ആയിരത്തിലധികം പേർ പലായനം ചെയ്തു. ഇതിൽ ഭൂരിഭാഗവും ഗോത്ര വിഭാഗക്കാരാണ്. സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ 54 ഓളം പേർ കൊല്ലപ്പെടുകയും ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. നിലവിലെ ക്രമസമാധാന നില വിലയിരുത്തി തുടർന്നുള്ള ഇളവുകൾ അവലോകനം ചെയ്യുകയും അറിയിക്കുകയും ചെയ്യുമെന്ന് ചുരാചന്ദ്പൂർ ജില്ലാ മജിസ്‌ട്രേറ്റ് ശരത് ചന്ദ്ര അരോജു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.

അതിനിടെ ചുരാചന്ദ്പൂരിൽ പുറപ്പെടുവിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചു. സംഘർഷം അയഞ്ഞ സാഹചര്യത്തിൽ ആളുകൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിലേക്കായി ഞായറാഴ്ച രാവിലെ 7 മുതൽ 10 വരെ കർഫ്യൂ പിൻവലിച്ചതായാണ് ഉത്തരവ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ രണ്ട് മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു. മെയ് മൂന്ന് മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കരസേന, സിആർപിഎഫ്, അതിർത്തി രക്ഷാസേന (ബിഎസ്എഫ്), അസം റൈഫിൾസ് എന്നിവയിലെ ഏഴായിരത്തോളം ജവാന്മാരാണു സംസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്. ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥ മുതലെടുത്ത് മ്യാൻമറിൽനിന്നുള്ള വിഘടനവാദികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് രാജ്യാന്തര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തുടനീളം ഇതുവരെ 13,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി കരസേന അറിയിച്ചു. ഇംഫാൽ ഉൾപ്പെടെ താഴ്‌വരയിലുള്ള ജില്ലകൾ മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മെയ്തെയ് വിഭാഗക്കാർ ഏറെയുള്ള ഇംഫാൽ ജില്ലയിൽ ഗോത്ര വിഭാഗക്കാർക്കു നേരെ ആക്രമണമുണ്ടായി. ഗോത്രവിഭാഗമായ കുകികളുടെ വീടുകളും ദേവാലയങ്ങളും മെയ്തെയ് വിഭാഗക്കാർ അഗ്നിക്കിരയാക്കിയെന്നാണു റിപ്പോർട്ട്.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...