കലാപം തുടരുന്ന മണിപ്പൂരിൽ പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെ മുഖ്യമന്ത്രി ബീരേൻ സിങ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം രാവിലെ ഉണ്ടായിരുന്നു. എന്നാൽ രാജിയില്ലെന്ന് വെളിപ്പെടുത്തി ബിരേൻ സിങ്. നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെ മുഖ്യമന്ത്രി ബീരേൻ സിങ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം പടർന്നതോടെ അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് സ്ത്രീകളടക്കമുള്ളവരുടെ സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീർത്തു.
രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്ത വന്നതോടെ അണികൾ രാജിവയ്ക്കരുതെന്ന് ആവശ്യപെട്ട് രാജിക്കത്ത് ബലമായി പിടിച്ചുവാങ്ങി അനുയായികൾക്ക് ഒപ്പമുണ്ടായിരുന്ന എംഎല്‍എ രാജിക്കത്ത് കീറിയെറിഞ്ഞു. എന്നാൽ ബിരേൻ സിങ്ങിന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുക്കി വിഭാഗം.