മദ്ധ്യപ്രദേശിൽ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ വൻ തീപിടിത്തം. ഹോളിയോട് അനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു. അപകടസമയത്ത് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ അപകടമാണ് ഒഴിവായത്.
പരിക്കേറ്റ ക്ഷേത്രം ജീവനക്കാരെയും പൂജാരിമാരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുലാൽ’ എറിയുന്നതിനിടെ ഗുലാലിലെ രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. വിഷയത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.