ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടതിന് തൊട്ടുപിന്നാലെ ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാനി അനുയായികൾ. നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്തി ഓൺലൈനിലാണ് ഭീഷണിപ്പെടുത്തിക്കൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജൂലൈ 8 ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്നാണ് പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്.
ജൂലൈ 8 ന് ഖലിസ്ഥാൻ ഫ്രീഡം റാലി ലഘുലേഖയിൽ ഖലിസ്ഥാനി ഹർദീപ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന് ആരോപിച്ച് കാനഡ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ പേരുകൾ പ്രചരിപ്പിച്ചിരുന്നു. കാനഡയിലെ സറേയിലെ ഗുരു നാനാക്ക് ഗുരുദ്വാര സാഹിബിന്റെ പാർക്കിംഗ് ലോട്ടിൽ വെച്ച് ജൂൺ 18 ന് രണ്ട് അജ്ഞാതരാണ് നിജ്ജാറിനെ വെടിവെച്ച് കൊന്നത്.