കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

വിവാദങ്ങൾക്കൊടുവിൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടപട്ടിക ബിജെപി പ്രഖ്യാപിച്ചു. 189 സ്ഥാനാർത്ഥികളാണ് ആദ്യപട്ടികയിൽ ഇടംപിടിച്ചത്. കോൺഗ്രസ് ഇത് വരെ 168 സ്ഥാനാർത്ഥികളെയാണ്പ്രഖ്യാപിച്ചത് . ജെഡിഎസ് 90 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ശിക്കാരിപുരയിൽ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോനിൽ മത്സരിക്കും. കൂറുമാറിവന്ന ശ്രീമന്ത് പാട്ടീലിനും സീറ്റ് ലഭിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യയുടെ മണ്ഡലമായ കോലാറിൽ നിന്ന് വി സോമണ്ണ മത്സരിക്കും. സോമണ്ണയുടെ മണ്ഡലമായ ഗോവിന്ദരാജ് നഗറിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രായം മാനദണ്ഡമാക്കിയതിനെതിരെ കേന്ദ്ര നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച ജഗദീഷ് ഷെട്ടറിന്‍റെ മണ്ഡലമായ ഹുബ്ബള്ളി സെൻട്രലിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയിൽ നിന്ന് കെ ബി അശോക് നായിക് മത്സരിക്കും.

യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. എട്ട് സ്ത്രീകൾക്ക് ആദ്യപട്ടികയിൽ സീറ്റ് നൽകിയിട്ടുണ്ട്. ഒബിസി – 32, എസ്‍സി – 30, എസ്‍ടി – 16 എന്നിങ്ങനെയാണ് സീറ്റ് നൽകിയിരിക്കുന്നത്. 52 പേർ പുതിയ സ്ഥാനാർത്ഥികളാണ്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ, ആരോഗ്യനില ഗുരുതരമെന്നും റിപോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ചികിത്സയിലായതിനാൽ തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നും പുതിയ ഇന്റലിജൻസ് മെമ്മോ അവകാശപ്പെട്ടതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഉന്നത പദവിയിൽ...

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി...

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് തകർക്കുമെന്ന് ട്രംപ്

യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇറാനെ...

നിയമസഭാതെരെഞ്ഞെടുപ്പ്; സംസ്ഥാനത്ത് 48 മണിക്കൂർ മദ്യനിരോധനം

സംസ്ഥാനത്ത് ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9 വൈകിട്ട് 6 മണി വരെ സംസ്ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല....

2018ലെ പ്രളയത്തിന് കാരണം അഴിമതി; മുന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

2018ലെ പ്രളയത്തിന് കാരണം അഴിമതിയാണെന്ന ആരോപണവുമായി മുവാറ്റുപുഴ എം.എല്‍.എയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്‍നാടന്‍. വൈദ്യുതി മന്ത്രിയും മുന്‍ ജലവിഭവവകുപ്പ് മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയെന്ന അവകാശപ്പെടുന്ന സംഭാഷണം പുറത്തുവിട്ടാണ് മാത്യു കുഴല്‍നാടന്‍...

കേരളം വിധിയെഴുതാൻ രണ്ട് നാൾ കൂടി, ഇന്ന് കൊട്ടിക്കലാശം, നാളെ നിശ്ശബ്ദ പ്രചാരണം

കാത്തിരുന്ന വോട്ടെടുപ്പ് ദിനത്തിന് ഒരു നാൾ കൂടി. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വോട്ടുറപ്പിക്കാനുള്ള അവസാന ഓട്ടത്തിൽ...