“പേടിക്കുന്ന പ്രധാനമന്ത്രിയല്ല മോദി” ഛത്തീസ്ഗഡിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തലസ്ഥാനമായ റായ്പൂരിൽ 7,600 കോടി രൂപയുടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. റായ്‌പൂരിലെ സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ, പ്രധാനമന്ത്രി മോദി സംസ്ഥാനത്തെ കാങ്കർ ജില്ലയിലെ അന്തഗഢിനും റായ്പൂരിനും ഇടയിൽ പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ സംസ്ഥാനത്തെ ഗുണഭോക്താക്കൾക്കുള്ള കാർഡുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.

പ്രസംഗത്തിനിടയിൽ സംസ്ഥാന കോൺഗ്രസ് ഘടകത്തിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. താൻ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും ഭാരതീയ ജനതാ പാർട്ടി, അഴിമതി സർക്കാരിനെ വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പേടിക്കുന്ന പ്രധാനമന്ത്രി മോദിയല്ല, കോൺഗ്രസ് എത്ര ശ്രമിച്ചാലും നടപടിയെടുക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല, ഛത്തീസ്ഗഡിൽ കോൺഗ്രസ് ചെയ്തതിന്റെ ഇരട്ടി നിക്ഷേപിച്ചു, കോൺഗ്രസ് പാവപ്പെട്ടവരുടെ ശത്രുവാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങൾക്ക് ധാരാളം തൊഴിലവസരങ്ങൾ തുറക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും ചെയ്യുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ പദ്ധതികൾ ആദിവാസി ആധിപത്യ പ്രദേശങ്ങളിൽ സൗകര്യങ്ങളുടെയും വികസനത്തിന്റെയും പുതിയ യാത്രയ്ക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്ക് രണ്ടാം തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്. ഛത്തീസ്ഗഢിൽ 15 വർഷം അധികാരത്തിലിരുന്ന പാർട്ടി 2018ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...