ദേശസുരക്ഷയെ ബാധിക്കുന്നു; അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

ശ്രീനഗർ: 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ. അരുന്ധതി റോയിയടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളാണ് നിരോധിച്ചത്. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഭരണകൂടം ഈ പുസ്തകങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്.

അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധൻ എ ജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ പുസ്തകങ്ങൾ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഈ പുസ്തകങ്ങൾ ചരിത്രത്തെ വളച്ചൊടിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും യുവത്വത്തെ തീവ്ര നിലപാടുകളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളിൽ നിന്നും ഇന്റലിജൻസ് വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരം ഈ പുസ്തകങ്ങൾ കണ്ടുകെട്ടുന്നതായും ഉത്തരവിൽ വ്യക്തമാക്കി. ഈ പുസ്തകങ്ങൾ വിഘടനവാദത്തെ ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഡോ. ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തി; സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: ഡോ. സി.എച്ച്. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധന നടത്തിയെന്ന് സമ്മതിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണെന്നും...

ഇന്ത്യയെ അകറ്റരുത്, ട്രംപിന് മുന്നറിയിപ്പുമായി അമേരിക്കൻ രാഷ്ട്രീയ നേതൃത്വം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച അധിക താരിഫുകൾക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ കടുത്ത എതിർപ്പുകൾ നേരിടുകയാണ്. ഇന്ത്യയുടെ ഇറക്കുമതിക്ക് 50% താരിഫ് ചുമത്തിയ ട്രംപിന്റെ നീക്കത്തെ അമേരിക്കൻ കോൺഗ്രസിലെ...

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും.മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ...

റെക്കോർഡ് തകർത്ത് സ്വർണ്ണവില കുതിക്കുന്നു, ഒരു പവന് വില 75,760 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണ്ണത്തിന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 9470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 560...

സ്വാതന്ത്ര്യദിനം; ഡൽഹി വിമാനത്താവളത്തിൽ അതീവ ജാഗ്രത, രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അടുത്തതോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പാലിക്കും. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന്...

‘താരിഫ് പ്രശ്നം പരിഹരിക്കുന്നതു വരെ ഇന്ത്യയുമായി കൂടുതൽ വ്യാപാര ചർച്ചകൾക്കില്ല’; ഡൊണൾഡ് ട്രംപ്

ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയുമായുള്ള കൂടുതൽ വ്യാപാര ചർച്ചകൾക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ...

പി ടി 5നെ മയക്കുവെടിവച്ചു, വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി

പാലക്കാട്: കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്ക് വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി. രാവിലെ ആനയെ മയക്കുവെടിവെച്ചു. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച കുറഞ്ഞതോടെ ആണ് ചികിത്സ...

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ...