ഇസ്രായേൽ-ഹമാസ് സംഘർഷം: ഡൽഹിയിലെ ജൂത മതസ്ഥാപനങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ ജൂത മതസ്ഥാപനങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചതോടെ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രായേൽ എംബസി, ജൂത മതസ്ഥാപനങ്ങൾ എന്നീ മേഖലകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടക്കുന്ന പ്രാർത്ഥനയിൽ സംഘർഷ ആഹ്വനം ഉണ്ടാവാതിരിക്കാൻ ഗണ്യമായ സേനയെ പോലീസ് തെരുവുകളിൽ വിന്യസിച്ചു. രാജ്യത്തുള്ള ഇസ്രായേലികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായും റിപോർട്ടുകൾ ഉണ്ട്. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിലുള്ള ഇസ്രായേൽ നയതന്ത്രജ്ഞർക്കും ജീവനക്കാർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഏജൻസി നിർദേശം നൽകിയത്.

ഇസ്രായേലിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ കണക്കിലെടുത്ത് യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ ജൂതർ അക്രമിക്കപ്പെടാനും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കും സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഡൽഹിയിലും സുരക്ഷ വർദ്ധിപ്പിച്ചത്.

ഗാസയിൽ നിന്ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചത്. തുടർന്ന് ഇസ്രായേൽ ഗാസയിൽ വൻ പ്രത്യാക്രമണം നടത്തി. 2,500-ലധികം ആളുകളാണ് ഇതിനകം ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ആറാം ദിവസവും തുടരുന്ന യുദ്ധത്തിൽ ഇസ്രായേലിൽ 222 സൈനികർ ഉൾപ്പെടെ 1,300-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസ മുനമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 1,417 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ അധികൃതരും അറിയിച്ചു. 1973-ൽ ഈജിപ്തും സിറിയയുമായി തമ്മിൽ ആഴ്ചകളോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷമാണ് ഇത്രയും വലിയ മനുഷ്യക്കുരുതി നടക്കുന്നത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...