ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈൻ എന്ന നേട്ടം സ്വന്തമാക്കി ഇൻഡിഗോ

ഇന്ത്യയുടെ ബജറ്റ് എയർ ലൈനായ ഇൻഡിഗോ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എയർലൈനായി. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻഡിഗോയുടെ ഓഹരി വില വർധിച്ചിട്ടുണ്ട്. ഇതോടെ ചെറിയ കാലയളവിനുള്ളിൽതന്നെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എയർലൈനായി മാറിയിരിക്കുകയാണ് ഇൻഡിഗോ.

ഭൗമ രാഷ്ട്രീയ പ്രശനങ്ങൾ കാരണം ഇന്ത്യൻ വിപണി ഇടിവ് നേരിട്ടപ്പോഴും ഇൻഡിഗോയുടെ ഓഹരികൾ കുതിച്ചുയർന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 13% വരെ നേട്ടമുണ്ടാക്കി. ഇന്ത്യൻ വ്യോമയാന മേഖലയിൽ 62% വിപണി വിഹിതമാണ് ഇന്ഡിഗോയ്ക്കുള്ളത്. കോവിഡ് കാലത്തിനുശേഷം ഇൻഡിഗോ വളരെയധികം സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പോലും ഇൻഡിഗോ പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ എയർലൈൻ 987 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു.

2026 സാമ്പത്തിക വർഷത്തിൽ വിമാനങ്ങളുടെ എണ്ണം കൂട്ടാനും ഇൻഡിഗോ ലക്ഷ്യമിടുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 50 പുതിയ വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടാൻ സാധ്യതയുണ്ട്. കമ്പനിക്ക് 439 വിമാനങ്ങളുണ്ടായിരുന്നു. അതിൽ 50 എണ്ണം സർവീസ് നിർത്തിവച്ചിരിക്കുകയാണ്, വരും വർഷങ്ങളിൽ അന്താരാഷ്ട്ര വിപണി വളർച്ചയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ ഇൻഡിഗോയുടെ മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് സൂചന.

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം: ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി...

തിരുവനന്തപുരത്ത് ചരിത്രം, ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി...

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും...

ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം, 9 പേർക്ക് പരുക്ക്

ശബരിമല: ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മാലിന്യവുമായി പോയ ട്രാക്ടർ ഭക്തർക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ‌ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്....

വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ, ശാസ്തമം​ഗലത്ത് മിന്നും ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ആര്‍ ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ശ്രീലേഖ 1774 വോട്ട്...

ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കാണാൻ അവസരമൊരുക്കിയില്ല, അക്രമം അഴിച്ചുവിട്ട് ആരാധകർ

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഒരുനോക്ക് കാണാൻ കഴിയാത്തതിനെ തുടർന്ന് അക്രമം അഴിച്ചുവിട്ട് ആരാധകർ. ‘ഗോട്ട് ടൂർ ഇന്ത്യ’യുടെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലാണ് സംഘർഷം അരങ്ങേറിയത്. അതേസമയം സംഭവത്തില്‍ ഇവന്റിന്റെ...