ലോകകപ്പിൽ എട്ടാം തവണയും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ സ്റ്റേഡിയത്തിലെ ഒന്നരലക്ഷത്തോളം പേര്‍ ഒരേ സ്വരത്തില്‍ വന്ദേമാതരം ആലപിച്ച് ഇന്ത്യന്‍ വിജയം ആഘോഷമാക്കി. ഏഴുവിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. പോയിന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി. 1992-ലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത്. എട്ടാം തവണ ഏറ്റുമുട്ടുമ്പോഴും ഇന്ത്യയോട് ജയിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല.
ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ കാണികൾ ഉച്ചത്തിൽ ‘ജയ് ശ്രീറാം’ വിളികൾ മുഴക്കി . മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ലക്ഷത്തിലധികം പേർ തിങ്ങിനിറഞ്ഞ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനിന്ന് താരത്തിനുനേരെ ജയ് ശ്രീറാം വിളികൾ ഉയർന്നത്.
ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാണികളോട് പ്രതികരിക്കാതെ താരം നേരെ ഡ്രസിങ് റൂമിലേക്ക് നടന്നുപോയി. 49 റൺസെടുത്ത റിസ്‌വാനെ 34ാമത്തെ ഓവറിലെ അവസാനത്തെ പന്തിൽ ജസ്പ്രീത് ബുംറ ബൗൾഡാക്കുകയായിരുന്നു.
നേരത്തെ, ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറി റിസ്‌വാൻ ഗസ്സയിലെ സഹോദരങ്ങൾക്ക് സമർപ്പിച്ചത് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണവും നടന്നു. ലോകം ഉറ്റുനോക്കിയ ലോകകപ്പിലെ ത്രില്ലർ പോരാട്ടം കാണാൻ ഒരു ലക്ഷത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരവും ഇതായിരുന്നു. ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ ഉച്ചത്തിൽ ‘ജയ് ശ്രീറാം’ വിളികളുമായി കാണികൾ. മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ലക്ഷത്തിലധികം പേർ തിങ്ങിനിറഞ്ഞ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനിന്ന് താരത്തിനുനേരെ ജയ് ശ്രീറാം വിളികൾ ഉയർന്നത്.