മദ്യലഹരിയിലായിരുന്ന യുവതിയെ ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് യുകെയില്‍ 6 വര്‍ഷം 9 മാസവും തടവ്. പ്രീത് വികാല്‍ എന്ന 20 കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. കുറ്റം ചെയ്തതായി പ്രീത് സമ്മതിച്ചതായും ആറ് വര്‍ഷവും ഒമ്പത് മാസവും തടവിനാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയിലായിരുന്ന യുവതിയെ പ്രീത് തന്റെ മുറിയിലേക്ക് കൈയ്യിലെടുത്ത് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വൈറലായിരുന്നു.
വെല്‍ഷ് തലസ്ഥാനത്തെ ഒരു സംഗീത വേദിക്ക് പുറത്ത് മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് വികാല്‍ കണ്ടുമുട്ടുകയും അവളുടെ അവസ്ഥ മുതലെടുക്കുകയും ചെയ്യുകയായിരുന്നെന്ന് കോടതി പറഞ്ഞു. സിസിടിവിയുടെ സഹായത്തോടെയാണ് വികലിനെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചതെന്ന് പോലീസ് പറഞ്ഞു. ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം വികാല്‍ കസ്റ്റഡിയിലും ബാക്കിയുള്ളത് ലൈസന്‍സിലും അനുഭവിക്കും.
പുലര്‍ച്ചെ നാല് മണിയോടെ പ്രീത് യുവതിയെ കൈകളിലും പിന്നീട് തോളിലുമായി കൊണ്ടുപോകുന്നതായി കോടതിയില്‍ കാണിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കുകയും അതേ ദിവസം തന്നെ പ്രീതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ യുവതി സ്വന്തം ഇഷ്ടപ്രകരാമാണ് ബന്ധപ്പെട്ടതെന്നാണ് പ്രീത് അവകാശപ്പെട്ടത്. അതേസമയം ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്ത തരത്തില്‍ യുവതി മദ്യപിച്ചിരുന്നതായി വ്യക്തമായതായി പ്രോസിക്യൂട്ടര്‍ വാദിച്ചു.