ഓസ്‍കറില്‍ മുത്തമിട്ട് ഇന്ത്യ, ‘നാട്ടു നാട്ടു’ ഓസ്കാര്‍ നേടി

95–ാമത് ഓസ്കര്‍ നിശയില്‍ രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെ ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുകയാണ്. മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ കീരവാണി സംഗീതം നല്‍കിയ ഗാനം നേടി. ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചത്. എം.എം കീരവാണി സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.റഹ്മാന്‍-ഗുല്‍സാര്‍ ജോടിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ് പുരസ്‌കാരം ഇന്ത്യയിലെത്തിയത്.

90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. ‘ക്രിമിനൽ’, ‘ജിസം’, ‘സായ’, ‘സുർ’, ‘മഗധീര’, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഭരതന്റെ പ്രണയത്തിന്റെ ‘ദേവരാഗവും, ‘സൂര്യമാനസ’വും, കോടമഞ്ഞിനൊപ്പം ‘നീലഗിരി’ക്കുന്നിൽ പെയ്തിറങ്ങിയ പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്‍മയമായി കീരവാണി യാത്ര തുടരുന്നു.

പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി

ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...

സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്...

“പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം”: സന്ദീപ് വാര്യർ

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ...

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം: ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. നിയമ നിർമ്മാണ ശുപാർശകളിൽ സഹായിക്കാനായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി...

ശബരിമല തീർത്ഥാടനകാലം, ആറ് ക്ഷേത്രങ്ങളിലെ അരവണയുടെ വില കൂട്ടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകർ കൂടുതലായി എത്തുന്ന നിലയ്ക്കൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആറ് ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിന്റെ വില കൂട്ടാനാണ് തീരുമാനം. അരവണയുടെ വില 20 രൂപാ നിരക്കിൽ രൂപ...

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കോടതി

കൊല്ലം കളക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ മൂന്ന് പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു മൂന്ന് പ്രതികൾക്കും ജീവ പര്യന്തം ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട്...

ജമ്മു കശ്മീർ നിയമസഭയിൽ കയ്യാങ്കളി

ആർട്ടിക്കിൾ 370 ബാനർ ഉയർത്തി ജമ്മു കശ്മീർ നിയമസഭയിൽ കയ്യാങ്കളി. ജയിലിൽ കഴിയുന്ന ബാരാമുള്ള ലോക്‌സഭാ എംപി എഞ്ചിനീയർ റാഷിദിന്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് ആർട്ടിക്കിൾ 370 ന്റെ ബാനർ പ്രദർശിപ്പിച്ചതിനെ...