കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രം

ജമ്മു കശ്മീരിലെ കത്വയിൽ അഞ്ച് സൈനികർ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്നും തക്കതായ തിരിച്ചടി നൽകുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്നലെ വൈകുന്നേരം 3.10ഓടെയാണ് കത്വവയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് 5 ധീര ജവാവന്മാരെയാണ്. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണ് ഇന്ത്യ. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇവർക്കൊപ്പം പ്രാദേശികമായി പ്രവർത്തിക്കുന്ന രണ്ട് പേരും പങ്കെടുത്തു.

ശക്തമായ തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ആക്രമണം തിരിച്ചടിയർഹിക്കുന്ന ഭീരുത്വ നടപടിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രതികരിച്ചു. “ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണം അപലപനീയവും ശക്തമായ തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയുമാണ്. ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങളോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. എല്ലാ തരത്തിലുമുള്ള ഭീകരത, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ” രാഷ്‌ട്രപതി പറഞ്ഞു.

“കത്വയിലെ ബദ്‌നോട്ടയിലെ ഭീകരാക്രമണത്തിൽ അഞ്ച് ധീരജവാന്മാരെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു, ഒപ്പം ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. രാജ്യത്തിനായുള്ള അവരുടെ നിസ്വാർത്ഥ
സേവനം എന്നും ഓർമ്മിക്കപ്പെടും. അവരുടെ ത്യാഗം വെറുതെയാകില്ല. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ ഇന്ത്യ ഇല്ലാതാക്കും,” പ്രതിരോധ സെക്രട്ടറി ഭരത് ഭൂഷൺ ബസു എക്‌സിൽ കുറിച്ചു.

ആക്രമണത്തിന് എം4 കാർബൈൻ റൈഫിളുകളും സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും മറ്റ് വെടിക്കോപ്പുകളും ഭീകരർ ഉപയോഗിച്ചതായാണ് വിവരം. ആക്രമണത്തിന് മുമ്പ് ഭീകരർ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സമീപത്തെ വനമേഖലയിലേക്ക് കടന്ന ഭീകരരെ കണ്ടെത്താൻ ശക്തമായ തെരച്ചിൽ നടക്കുകയാണ്.

സംഭവത്തിൽ അതീവ ദു:ഖം രേപ്പെടുത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഭീകരരെ പിടികൂടാൻ സൈന്യം മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് അറിയിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും. സംഭവത്തിൽ പ്രതിപക്ഷം മോദി സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഗുരുതരമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലുമാണ് മോദി നടത്തുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...