സ്വാതന്ത്ര്യദിനാഘോഷം: നയതന്ത്ര പ്രതിനിധികളും തൊഴിലാളികളും അടക്കം 1800 അതിഥികൾ

രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ 15 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തുമ്പോള്‍ സാക്ഷിയാകാൻ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത് 1,800- ലേറെ വിശിഷ്ടാതിഥികളെയാണ്. അതിർത്തിയിലെ റോഡ് നിർമ്മിച്ച തൊഴിലാളികളും പുതിയ പാർലമെന്റ് നിർമാണ തൊഴിലാളികളും നെയ്തുകാരും ഇത്തവണ അതിഥികളായെത്തും. ഭരണനിര്‍വ്വഹണത്തില്‍ പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ജന്‍ ഭഗിരഥി പദ്ധതിയുടെ ഭാഗമായാണ് ഇത്രയും അതിഥികളേയും അവരുടെ പങ്കാളികളേയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

മികച്ച 660 ഗ്രാമങ്ങളില്‍നിന്നുള്ള 400 തലവന്മാര്‍, കാര്‍ഷിക ഉത്പാദക സംഘടനകളില്‍നിന്ന് 250 പേര്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധിയുടേയും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടേയും ഗുണഭോക്താക്കളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെതടക്കം സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തില്‍ പങ്കുചേര്‍ന്ന 50 തൊഴിലാളികള്‍, 50 ഖാദി തൊഴിലാളികള്‍, അതിര്‍ത്തി റോഡുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അമൃത് സരോവര്‍, ഹര്‍ ഘര്‍ ജല്‍ പദ്ധതിയുടെ നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കും 50 വീതം പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാര്‍, നഴ്‌സുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചെങ്കോട്ടയിലെ ചടങ്ങിന് സാക്ഷിയാവും. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍നിന്നുമായി പരമ്പരാഗത വസ്ത്രം ധരിച്ച 75 ദമ്പതികള്‍ക്കും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണമുണ്ട്.

വിവിധ സേനാവിഭാ​ഗങ്ങളുടെ ഗാർഡ് ഓഫ് ഓണറിനുള്ള തയ്യാറെടുപ്പ് ഉൾപ്പടെ ഫുൾഡ്രെസ് റിഹേഴ്സലും ഇന്ന് ചെങ്കോട്ടയിൽ പൂർത്തിയായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കൂടിയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം. പ്രതിരോധ മന്ത്രാലയും സെന്‍ഫി കോണ്‍ടസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. 12 ഇടങ്ങളില്‍ ഒന്നോ ഒന്നിലേറെയോ സ്ഥലത്തുനിന്ന് എടുത്ത സെല്‍ഫി MyGov പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചാല്‍, ഒരു സെല്‍ഫി പോയിന്റില്‍നിന്ന് ഓരോരുത്തരെ വിജയകളായി തിരഞ്ഞെടുത്ത് 10,000 രൂപ സമ്മാനം നല്‍കും. ദേശീയ യുദ്ധസ്മാരകം, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍, പ്രഗതി മൈതാനം, രാജ്ഘട്ട്, ജുമ മസ്ജിദ് മെട്രോ സ്‌റ്റേഷന്‍, രാജിവ് ചൗക്ക് മെട്രോ സ്‌റ്റേഷന്‍, ഡല്‍ഹി ഗേറ്റ് മെട്രോ സ്‌റ്റേഷന്‍, ഐ.ടി.ഐ. മെട്രോ സ്‌റ്റേഷന്‍ അടക്കം 12 ഇടങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി സെല്‍ഫി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...