മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എയിംസിൽ എത്തിക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.

2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വർഷം ആദ്യം രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു. 1998 മുതൽ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1991-96 മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങി രാഷ്ട്രീയ പ്രവേശനം. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

1932 സെപ്റ്റംബർ 26 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് മൻമോഹൻ സിംഗ് ജനിച്ചത്. 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. പ്രക്ഷുബ്ധതകൾക്കിടയിലും, സിംഗ് പഠനത്തിൽ മികവ് പുലർത്തി, ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ബിരുദം നേടി. പിന്നീട് അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദം നേടി, 1957-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, 1962-ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡിഫിൽ നേടി. ഇന്ത്യയെ സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ആഗോളവൽക്കരണം എന്നിവയിലേക്ക് നയിച്ചത് മൻമോഹൻ സിംഗ് ആണ്. അർപ്പണബോധത്തിന് പേരുകേട്ട മൻമോഹൻ സിംഗിനെ ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു, സിംഗ് “വീൽ ചെയറിൽ പോലും ജോലി ചെയ്തു” എന്ന് അദ്ദേഹം പറഞ്ഞു.

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. "ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മതേതരത്വത്തിൻ്റെയും...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം, രാജ്യത്ത് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി സർക്കാർ വ്യാഴാഴ്ച മുതൽ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.നാളെ നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കും. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും....

കൂടല്ലൂരിന്റെ കഥാകാരന് യാത്രാമൊഴി ചൊല്ലി കേരളം

കൂടല്ലൂരിന്റെ കഥാകാരന് എഴുത്തിന്റെ പെരുന്തച്ചന് യാത്രാമൊഴി. മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ 4 മണിയോടെ പൂര്‍ത്തിയായി. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അഞ്ച് മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. ആരാധകരും...

ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്, ദൂരക്കാഴ്ച കുറയുന്നു

കനത്ത മൂടൽമഞ്ഞ് ഡൽഹിയെ മൂടിയതോടെ ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തിൽ അകപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ നിരവധി പ്രദേസങ്ങളിൽ യാത്രാതടസ്സവും നേരിടുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളവും മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്. നിലവിൽ മൂടൽമഞ്ഞ് കാരണം...

ഇന്ന് മണ്ഡലപൂജ, ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം

41ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമായി ഇന്ന് മണ്ഡലപൂജ നടക്കും. ഇന്ന് 12നും 12.30നും ഇടയിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മണ്ഡല പൂജ നടക്കും. രാത്രി 11 മണിക്ക്...

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ, കൂടലൂരിന്റെ കഥാകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം....

റഷ്യയിലേക്ക് പോയ യാത്രാവിമാനം കസാഖ്സ്ഥാനിൽ തകർന്നുവീണു, നിരവധി മരണം

67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരുമായി റഷ്യയിലേക്ക് പോയ യാത്രാവിമാനം കസാഖ്സ്ഥാനിൽ തകര്‍ന്നുവീണ് കത്തിയമർന്നു. നിരവധി പേര് മരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല....