ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഓടിക്കുന്ന ആദ്യ വനിത എന്ന സ്ഥാനം നേടി പ്രിയങ്ക ശര്‍മ്മ ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (യുപിഎസ്ആര്‍ടിസി) നിയമിച്ച 26 വനിതാ ഡ്രൈവര്‍മാരില്‍ ഒരാളണ് പ്രിയങ്ക. വനിതാ ഡ്രൈവര്‍മാര്‍ക്ക് അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രിയങ്ക ശര്‍മ്മ നന്ദി പറഞ്ഞു. 2020 ലായിരുന്നു പ്രിയങ്ക ജോലിക്കായി അപേക്ഷിച്ചിരുന്നത്. മെയ് മാസത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും സെപ്തംബറില്‍ പ്രിയങ്കയെ ജോലിക്കായി പോസ്റ്റ് ചെയ്യുകയും ചെയ്തു
നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് പ്രിയങ്ക ഈ നിലയിലെത്തിയത്. വിവാഹം കഴിഞ്ഞ് അമിത മദ്യപാനം മൂലം പ്രിയങ്കയുടെ ഭര്‍ത്താവ് അടുത്തിടെ മരണമടഞ്ഞു. പിന്നീട് പ്രാരാബ്ധങ്ങൾക്കിടയിൽ രണ്ട് കുട്ടികളെയും വളര്‍ത്താനുളള ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോവുന്നതിനിടെയാണ് പ്രിയങ്കയ്ക്ക് ആദ്യ സർക്കാർ വനിതാ ബസ് ഡ്രൈവർ ആയി ജോലിലഭിക്കുന്നത് . നല്ല ജോലി ലഭിക്കുന്നതിനായി ദില്ലിയിലേക്ക് മാറിയതായും ആദ്യം ഒരു ഫാക്ടറിയില്‍ സഹായിയായി ജോലി ലഭിച്ചെന്നും പിന്നീട് ഡ്രൈവറാകാന്‍ ഡ്രൈവിംഗ് കോഴ്സ് ചെയ്ത ശേഷം മുംബൈയിലേക്ക് മാറിയെന്നും പ്രിയങ്ക ശര്‍മ്മ പറഞ്ഞു. ബംഗാള്‍, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കും പ്രിയങ്ക യാത്ര ചെയ്തിട്ടുണ്ട്.