കർഷകർ വീണ്ടും പ്രക്ഷോഭവുമായി ഡൽഹിയിലേക്ക്, അതിർത്തികളിൽ പോലീസ് കാവൽ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ഇന്ന് ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കും. പ്രതിഷേധം കണക്കിലെടുത്ത്, തിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. മാർച്ച് 6 ന് രാജ്യത്തുടനീളമുള്ള കർഷകർ ഡൽഹിയിൽ എത്തണമെന്ന് കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ആഹ്വാനം ചെയ്തിരുന്നു.

വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായ ഗ്യാരണ്ടി, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മാർച്ച് 10 ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ട്രെയിൻ തടയൻ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 13 ന് കർഷകർ ‘ഡൽഹി ചലോ’ പ്രതിഷേധം ആരംഭിച്ചെങ്കിലും ഹരിയാനയുടെയും പഞ്ചാബിൻ്റെയും അതിർത്തിയിൽ സുരക്ഷാ സേന തടയുകയായിരുന്നു. ഇത് നിരവധി സംഘർഷങ്ങൾക്ക് കാരണമായി. ഇതിനിടെ ഒരു കർഷകൻ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ചെയ്തു. ഇതോടെ താൽക്കാലികമായി സമരം നിർത്തിവെക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിലാണ് കർഷകർ താമസിക്കുന്നത്. സമരക്കാരായ കർഷകരും കേന്ദ്രവും മുൻകാല ആവശ്യങ്ങൾ ഉന്നയിച്ച് ഇതുവരെ നാലു തവണയെങ്കിലും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞിരുന്നു. കർഷകർക്ക് എന്ത് സംഭവിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നത്. ഡൽഹി ചലോ മാർച്ച് താൽകാലികമായി നിർത്തിവെച്ചതായി കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധം തുടരുന്നുണ്ട്.

ഏതാനും ദിവസങ്ങൾക്കുമുമ്പ് സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻ്റെ മരണത്തിൽ അനുശോചിച്ച് പ്രതിഷേധ സ്ഥലത്ത് കർഷകർ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പൊതുമുതൽ നശിപ്പിച്ച കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഹരിയാന പോലീസ് തുടരുകയാണ്. കർഷകർ സമരം ആരംഭിക്കുന്നതിന് മുമ്പ്, സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് വ്യക്തമാക്കി ഹരിയാന പോലീസ് യൂണിയനുകൾക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും നഷ്ടം നികത്താൻ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നോട്ടീസിൽ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തകർക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകർക്കാനും കർഷകർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, വോട്ടെണ്ണൽ ഫെബ്രുവരി 8ന്

രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അടുത്തമാസം 8 ന് അറിയാം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ...

സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്, കണ്ണൂർ മുന്നിൽ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടക്കുകയാണ്. നാലാംദിനത്തിൽ സ്വർണക്കപ്പിനായുള്ള മത്സരം കടുപ്പിച്ച് കണ്ണൂരും കോഴിക്കോടും. നാളെ സമാപനത്തിലേക്ക് അടുക്കുമ്പോൾ മത്സരാവേശവും ഉയരുകയാണ്. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്....

‘ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്താൽ യു ഡി എഫ് അധികാരത്തിൽ വരും’: പി വി അൻവർ

വനനിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എം എൽ എ പി വി അൻവർ. സംസ്ഥാനത്തെ 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ രാത്രി ജയിൽ...

ടിബറ്റിൽ ഭൂകമ്പം 53 മരണം, ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇന്ന് പുലർച്ചെ ടിബറ്റിനെ നടുക്കിയ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ...

നാഗ്പൂരിൽ രണ്ട് കുട്ടികൾക്ക് കൂടി HMPV, ഇന്ത്യയിൽ കേസുകൾ 7 ആയി

രാജ്യത്ത് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഏഴും 14ഉം വയസ്സുള്ള രണ്ട് കുട്ടികൾക്ക് നാഗ്പൂരിൽ പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം ഏഴായി ഉയർന്നു. ജനുവരി മൂന്നിന്...

പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍...

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. പനിയും...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര കലാപത്തെ തുടർന്നാണ് രാജിയെന്ന് വൃത്തങ്ങളെ...