ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്ത് കഴിഞ്ഞാല്‍ ട്വിറ്ററിന്റെ ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതാതർക്കം പ്രശ്നമല്ലെന്നും വരുംമാസങ്ങളിൽതന്നെ പിരിച്ചുവിടൽ ആരംഭിക്കുമെന്നുമാണ് സൂചന. ട്വിറ്ററിന്റെ 75 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ഇലോണ്‍ മസ്കിന്റെ പദ്ധതി. കമ്പനിയിൽ 75 ശതമാനം ആളുകളെ വെട്ടി കുറച്ചാൽ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരും. ഇത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ ട്വിറ്ററിന്റെ ജോലിക്കാരുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവ് വരുന്നത് കമ്പനിയെ തളർത്തുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ട്വിറ്ററിൽ വളരെ സജീവമായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2022 ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ വലിയ രീതിയിലുള്ള ഉടച്ചുവാർക്കൽ നടത്തുമെന്ന് പിന്നീട് മസ്ക് പറ‍ഞ്ഞിരുന്നു. 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും ട്വിറ്ററും തമ്മിൽ ധാരണയായിരുന്നുവെങ്കിലും വ്യാജ അക്കൗണ്ടുകൾ കുറിച്ചുള്ള വിവരങ്ങൾ നൽകാത്തതിനാൽ മസ്‌ക് കരാറിൽ നിന്നും പിന്മാറുകയായിരുന്നു. കരാർ ലംഘിച്ചതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മസ്കിനെതിരെ നിയമ പോരാട്ടവും ആരംഭിച്ചു.

കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലിൽനിന്നു മസ്ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിച്ചത്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) മസ്ക് കരാർ ഒപ്പുവച്ചത്. എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ പ്രഖ്യാപിച്ചു. എന്നാൽ ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടുപോകാൻ സഹായകമായി.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...