കര തൊട്ട് ഫിന്‍ജാൽ ചുഴലിക്കാറ്റ്, ചെന്നൈയിൽ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി

ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടു. വൈകുന്നേരം അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീര​ദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ, വ്യോമ ​ഗതാ​ഗതം പലയിടത്തും തടസപ്പെട്ടു.

ചെന്നൈയിൽ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി. നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു. മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. വരുന്ന 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കുമെന്നും ജാ​ഗ്രതയോടെ ഇരിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പു നൽകി.

നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണ്. ഏതു സാഹചര്യത്തേയും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്, തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഇതിനകം 500 ഓളം പേരെ പാർപ്പിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ പുതുച്ചേരിയിൽ കടൽത്തീരത്ത് ആളുകളുടെ സഞ്ചാരമില്ലെന്ന് ഉറപ്പാക്കാൻ ബീച്ച് റോഡിൻ്റെ മുഴുവൻ ഭാഗങ്ങളും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.

നടൻ രവികുമാർ അന്തരിച്ചു

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്....

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു, പവന് 1280 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. 24 കാരറ്റ്...

വഖഫ് ബിൽ പാസാക്കിയത് നിർണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി

വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് മുസ്ലീം സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നതിനും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചർച്ചകളിൽ...

വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര അനുമതി, തെളിവുണ്ടെങ്കിൽ പുറത്തു വിടട്ടെ: പ്രകാശ് കാരാട്ട്

കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് അനധികൃതമായി പണം നൽകിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്‌ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അംഗീകാരം നൽകി.കൊച്ചിയിലെ...

അമേരിക്കൻ പൗരത്വത്തിന് 5 മില്യൺ ഡോളറിന്റെ ‘ഗോൾഡ് കാർഡ്’; വിസ അനാച്ഛാദനം ചെയ്ത് ട്രംപ്

സമ്പന്നരായ കുടിയേറ്റക്കാർക്കുള്ള മില്യൺ "ഗോൾഡ് കാർഡ്" വിസ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. അദ്ദേഹത്തിൻ്റെ ചിത്രം ഉൾപ്പെടെ ആലോഘനം ചെയ്ത കാർഡ് താരിഫ് പ്രഖ്യാപനത്തിൻ്റെ തൊട്ടുത്ത ദിവസമാണ് ട്രംപ് പുറത്തിറക്കിയത്.ആദ്യം വാങ്ങുന്നയാൾ...

ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്

ചെന്നൈ: എമ്പുരാൻ സിനിമയുടെ നിര്‍മ്മാതാക്കളിൽ ഒരാൾ കൂടിയായ ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമാണ് ഗോകുലം ഗോപാലൻ. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ...

ആശാവർക്കർമാരുടെ സമരം അമ്പത്തിനാലാം ദിവസം, “ഇനി ചർച്ചയില്ല, പറയാനുള്ളത് മുഴുവൻ കേട്ടു”: ആരോഗ്യ വകുപ്പ്

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം....

ക്ഷേത്രങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

ക്ഷേത്രങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. രാഷ്ട്രീയാവശ്യങ്ങള്‍ക്ക് മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ്) നിയമം കര്‍ശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ്...