ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു സംഘടനയായ ചൈന ഇന്റർനാഷണൽ ഡെവലപ്മെന്റ് കോഓപ്പറേഷൻ ഏജൻസി ഇന്ത്യയെ ഒഴിവാക്കി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 19 രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിന്റെ വികസന സഹകരണം സംബന്ധിച്ചാണ് യോഗം നടന്നത്. ലുവോ സവോഹ്വിയാണ് ചൈന ഇന്റർനാഷണൽ ഡെവലപ്പ്‌മെന്റ് കോഓപ്പറേഷൻ ഏജൻസിയുടെ മേധാവി. ഇന്ത്യയുടെ ചൈനീസ് അംബാസിഡറും മുൻ ചൈനീസ് വിദേശകാര്യ സഹമന്ത്രിയും കൂടിയാണ് ഇദ്ദേഹം.
ഇന്തോനേഷ്യ, പാകിസ്ഥാൻ, മ്യാൻമർ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഒമാൻ, ദക്ഷിണാഫ്രിക്ക, കെനിയ, മൊസാംബിക്, ടാൻസാനിയ, സീഷെൽസ്, മഡഗാസ്‌കർ, മൗറീഷ്യസ്, ജിബൂട്ടി, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 19 രാജ്യങ്ങളുടെ പ്രതിനിധികളും 3 അന്താരാഷ്ട്ര പ്രതിനിധികളും സംഘടനകൾ സന്നിഹിതരായിരുന്നു.
വിദേശ സഹായം ഉൾപ്പെടുന്ന കാര്യങ്ങളിൽ രാജ്യത്തിന്റെ പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുക,, പ്രധാന വിദേശ സഹായ വിഷയങ്ങളിൽ ഏകോപിപ്പിക്കുകയും ഉപദേശം നൽകുകയും ചെയ്യുക, വിദേശ സഹായത്തിനായുള്ള തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങളും പദ്ധതികളും നയങ്ങളും രൂപീകരിക്കുക, പ്രധാന പരിപാടികൾ തിരിച്ചറിയുക, മേൽനോട്ടം വഹിക്കുക, വിലയിരുത്തുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സിഐഡിസിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു.