സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സ്വവര്‍ഗ വിവാഹം ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരി​ഗണിക്കുന്നുണ്ട്. ആ ഹർജിയിൽ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് സൂചന.

ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്‍കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

പുരുഷന്‍ ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന്‍ അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര്‍ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു.

7 സംസ്ഥാനങ്ങൾ കമലാ ഹാരിസിന്റെയും ഡൊണാൾഡ് ട്രംപിന്റെയും വിധി നിർണ്ണയിക്കും

2024-ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അവസാനത്തിലേക്ക് നീങ്ങുമ്പോൾ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെയും വിധി നിർണ്ണയിക്കുന്നത് ഏഴ് സ്വിംഗ് സ്റ്റേറ്റുകളായിരിക്കും. തിരഞ്ഞെടുപ്പിനെ ആശ്രയിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പിന്തുണകൾക്കിടയിൽ...

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 ന് ആരംഭിച്ച് ഡിസംബർ 20 വരെ തുടരും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സമ്മേളനം നടക്കുന്നത്. വരാനിരിക്കുന്ന ശീതകാല...

അമേരിക്കയിൽ ഡൊണാൾഡ് ട്രംപോ കമലാ ഹാരിസോ? തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസും റിപ്പബ്ലിക്കൻ ചലഞ്ചർ ഡൊണാൾഡ് ട്രംപും മത്സരിക്കുമ്പോൾ ആരാവും അടുത്ത പ്രസിഡന്റ് എന്ന് ലോകം ഉറ്റുനോക്കുകയാണ്. മാസങ്ങൾ നീണ്ട പ്രചാരണത്തിന് അമേരിക്കൻ ജനത...

2004ലെ നിയമം സാധു, യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ ഉത്തർപ്രദേശ് ബോർഡ് ഒഫ് മദ്രസ...

2036-ൽ ഒളിമ്പിക്‌സിൽ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ, ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് കത്ത് സമർപ്പിച്ചു

2036-ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസ് നടത്താനുള്ള സുപ്രധാന നീക്കത്തിൽ രാജ്യം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യത്തിന്റെ താൽപ്പര്യം ഔദ്യോഗികമായി പ്രകടിപ്പിച്ച് ഒക്ടോബർ 1-ന് IOA ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (IOC) ഫ്യൂച്ചർ...

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന്...

സൽമാൻ ഖാന് പുതിയ വധഭീഷണി, അഞ്ച് കോടി രൂപ നൽകണം

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നുവെന്ന് സമ്മതിച്ച് ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ...

സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എട്ട്...